പ്രതീക്ഷയുടെ വളയം പിടിച്ച് റീന; ഇന്നുമുതൽ പ്ലസ് ടു പരീക്ഷയെഴുതും
text_fieldsഗുരുവായൂർ: നഗരസഭയുടെ ഹരിത കർമ സേനയുടെ വാഹനത്തിെൻറ ഡ്രൈവറായ റീന (36) പ്ലസ് ടു പരീക്ഷയുടെ ഒരുക്കത്തിലാണ്. തിങ്കളാഴ്ച മുതൽ ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ.
കുടുംബശ്രീ രംഗത്ത് സജീവമായതോടെയാണ് ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. ആദ്യം 10ാം തരം തുല്യത പരീക്ഷ വിജയിച്ചു. ഇതിനിടെ സി.ഡി.എസ് പ്രതിനിധിയായി. വീട്ടമ്മ മാത്രമായി ഒതുങ്ങിക്കഴിയാതെ തനിക്കും ചിലതെല്ലാം കഴിയുമെന്ന് ബോധ്യപ്പെട്ടത് ഈ കാലഘട്ടത്തിലാണെന്ന് റീന പറഞ്ഞു.
ഭർത്താവും മക്കളും അടങ്ങുന്ന കൊച്ചു കുടുംബത്തിന് തന്നാൽ കഴിയുന്ന പിന്തുണ നൽകാനായി ഒരു തൊഴിൽ കണ്ടെത്താൻ ശ്രമം തുടങ്ങി. കുടുംബശ്രീയുടെ സഹായത്തോടെ ഡ്രൈവിങ് പഠിച്ച് നഗരസഭയുടെ ഹരിത കർമ സേനയുടെ വാഹനത്തിെൻറ ഡ്രൈവറായി. 10ാം ക്ലാസിൽ ഒതുങ്ങാതെ കൂടുതൽ പഠിക്കണമെന്ന മോഹമുദിച്ചത് ഈ ഘട്ടത്തിലാണ്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ സുധെൻറ പിന്തുണ കൂടി ആയതോടെ പ്ലസ് ടു തുല്യത പരീക്ഷയെഴുതാൻ തീരുമാനിച്ചു. ഭർത്താവ് കോട്ടപ്പടി മമ്പറത്ത് വീട്ടിൽ സുഭാഷിന് വെൽഡിങ് ജോലിയാണ്. മകൻ അതുൽ കൃഷ്ണ പ്ലസ് വണിലും മകൾ കൃഷ്ണേന്ദു 10ലും പഠിക്കുന്നു.
കോവിഡ് കാലത്തിെൻറ പരിമിതികൾക്കിടയിലും ജോലിയും പഠനവും മുന്നോട്ട് കൊണ്ടുപോയി. ഓൺലൈനിലൂടെയായിരുന്നു പഠനം. തെൻറ അനുഭവം പങ്കുവെച്ച് മറ്റു പലരേയും തുടർ പഠനത്തിെൻറ വഴിയിലേക്ക് റീന കൊണ്ടുവന്നിട്ടുമുണ്ട്.
പ്ലസ് ടു കഴിഞ്ഞാൽ ബിരുദത്തിന് ചേരാനാണ് ആഗ്രഹമെന്ന് റീന പറഞ്ഞു. പ്ലസ് ടുവിന് 30ഉം പ്ലസ് വണിന് 36ഉം ഉൾപ്പെടെ നഗരസഭയിൽനിന്ന് 66 പേരാണ് തുല്യത പരീക്ഷ എഴുതുന്നുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.