ഒറ്റത്തവണ ഉപയോഗിക്കാവുന്ന സാധനങ്ങൾക്ക് ഗുരുവായൂരിൽ നാളെ മുതൽ വിലക്ക്
text_fieldsഗുരുവായൂര്‍: ഒറ്റത്തവണ ഉപയോഗമുള്ള സാധനസാമഗ്രികളുടെ വില്പനയും ഉപയോഗവും ഗുരുവായൂർ നഗരസഭ പരിധിയില്‍ വ്യാഴാഴ്ച മുതല്‍ പൂര്‍ണമായി നിരോധിക്കും. വ്യാപാരി വ്യവസായ സംഘടനകളുടെ സഹകരണത്തോടെയാണ് നിരോധനം നടപ്പാക്കുന്നതെന്ന് ചെയർമാൻ എം. കൃഷ്ണദാസ് അറിയിച്ചു. കടകൾ, ലോഡ്ജ്, കല്യാണമണ്ഡപങ്ങൾ, കാറ്ററിങ്, തെരുവുകച്ചവടക്കാർ തുടങ്ങിയ മേഖലകളിലെ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് കാരിബാഗുകള്‍, പ്ലാസ്റ്റിക്, കടലാസ്, തെര്‍മോകോള്‍ എന്നിവകൊണ്ടുള്ള ഗ്ലാസ്സുകള്‍, േപ്ലറ്റുകള്‍, ഐസ്ക്രീം ബൗളുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കും. നഗരസഭ പ്രദേശത്തെ കച്ചവടസ്ഥാപനങ്ങളില്‍ ഇവ വിൽക്കരുത്. കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, ലോഡ്ജുകള്‍, ഭക്ഷണപദാർഥങ്ങള്‍ കൈകാര്യം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങള്‍, പലചരക്ക്, പച്ചക്കറി, മത്സ്യ മാംസക്കടകൾ എന്നിവിടങ്ങളില്‍ ഒരുകാരണവശാലും ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കരുത്. 16 മുതല്‍ കര്‍ശനമായ പരിശോധന ആരംഭിക്കും. നിരോധിത വസ്തുക്കള്‍ പിടികൂടിയാൽ ശക്തമായ നിയമനടപടികളുണ്ടാകും. യോഗത്തിൽ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്പേഴ്സൻ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷെലജ സുധന്, എ.എസ്. മനോജ്, ബിന്ദു അജിത്കുമാര്‍, എ. സായിനാഥന്‍, സെക്രട്ടറി എച്ച്. അഭിലാഷ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ്. ലക്ഷ്മണന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.