റെയില്‍പാത ഗുരുവായൂരില്‍ നിര്‍ത്തിയത് മണ്ടത്തരം -ടി.ഡി. രാമകൃഷ്ണന്
text_fieldsഗുരുവായൂര്‍: തൃശൂരില്‍നിന്നുള്ള റെയില്‍പാത ഗുരുവായൂരില്‍ നിര്‍ത്തിയത് മണ്ടത്തരമായെന്ന് റെയില്‍ ചീഫ് കണ്‍ട്രോളറായി വിരമിച്ച സാഹിത്യകാരന് ടി.ഡി. രാമകൃഷ്ണന്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്റെ പ്രതികരണം.
കേരളത്തിന്റെ വന്‍ വികസനത്തിന് വഴിവെക്കുമായിരുന്ന പദ്ധതി ക്ഷേത്രത്തിലേക്ക് ആളുകള്‍ക്ക് വരാനും പോകാനുമുള്ള പാതയായി ചുരുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. 1994 ജനുവരി ഒമ്പതിനാണ് തൃശൂര്‍-ഗുരുവായൂര്‍ പാത ഉദ്ഘാടനം ചെയ്തത്.
തൃശൂര്‍-കുറ്റിപ്പുറം പാതയായി ആരംഭിച്ച പദ്ധതി തൃശൂര്‍-ഗുരുവായൂര്‍ ആയി ഒതുക്കുകയായിരുന്നു. തൃശൂര്‍-കുറ്റിപ്പുറം പാത വന്നിരുന്നെങ്കില്‍ മംഗലാപുരത്തുനിന്നുള്ള ട്രെയിനുകള്‍ക്ക് ഷൊര്‍ണൂര്‍ വഴി പോകാതെ തൃശൂരിലേക്ക് കടക്കാ
മായിരുന്നു.
കുറ്റിപ്പുറത്തിന് പകരം തിരുനാവായ, തിരൂര്‍, താനൂര്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം ബന്ധിപ്പിക്കാനുള്ള കേന്ദ്രമായി പിന്നീട് പരിഗണിക്കപ്പെട്ടെങ്കിലും ഏറ്റവും അനുയോജ്യം കുറ്റിപ്പുറം തന്നെയായിരുന്നു. മലബാറിന് ഒരു ബദല്‍ പാതക്കുള്ള സാധ്യതയാണ് ഇല്ലാതായത്. ഇനി പദ്ധതി നടപ്പാകാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. 1995 ഡിസംബര്‍ 17ന് ഗുരുവായൂര്‍-കുറ്റിപ്പുറം പാതക്ക് തറക്കല്ലിട്ടെങ്കിലും പദ്ധതി യാഥാര്‍ഥ്യമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.