ഗുരുവായൂർ ക്ഷേത്ര പരിസരത്ത് തെരുവുനായ് വിളയാട്ടം
text_fieldsഗുരുവായൂര്‍: ക്ഷേത്രനടയില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം. ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടൻ അടക്കം നിരവധി പേർക്ക് നായുടെ കടിയേറ്റു. ഞായറാഴ്ച രാവിലെയാണ് സെക്യൂരിറ്റി ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി കെ.പി. ഉദയകുമാറിന് (54) കടിയേറ്റത്.
ഇടതുകാൽ മുട്ടിനു താഴെ രണ്ടിടത്താണ് കടിയേറ്റത്. ഷൂവിന് മുകളിൽ മാന്തിയതിനാല് വിരലുകള്‍ക്കും മുറിവുണ്ട്. ഇദ്ദേഹത്തെ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരുന്നില്ലാത്തതിനാന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുത്തിവെപ്പിന് ശേഷം ആശുപത്രി വിട്ടു. കിഴക്കേ നടയിൽ നിന്ന ഭക്തനെ കടിക്കാൻ പാഞ്ഞെത്തിയ തെരുവുനായ്ക്കളുടെ സംഘത്തെ തടയാൻ ശ്രമിച്ചപ്പോഴാണ് ഉദയകുമാറിന് കടിയേറ്റത്. സെക്യൂരിറ്റി ജീവനക്കാരന് പുറമെ പാലക്കാട് ആലത്തൂര്‍ രാജേഷ് (42), അരിയന്നൂര്‍ കുന്നത്തുള്ളി അനീഷ്കുമാര്‍ (39) എന്നിവർക്കും കടിയേറ്റു.
കിഴക്കേ നടയിലെ വന്ദന ടെക്സ്റ്റൈല്‍സിലേക്ക് എത്തിയ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവാണ് രാജേഷ്. കടയില്‍നിന്ന് ഇറങ്ങിയപ്പോഴാണ് മഞ്ജുളാലിനടുത്തുവെച്ച് അനീഷ്കുമാറിന് കടിയേറ്റത്. തെരുവുനായ് ശല്യം കൂടിയതിനെ തുടർന്ന് രണ്ടുവർഷം മുമ്പ് നഗരസഭയിൽ എ.ബി.സി പദ്ധതി നടപ്പാക്കിയെങ്കിലും നായ്ശല്യം വർധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.