സൂപ്പറായി തരകന് ലാസര്‍ കുളം; ആർക്കുമൊന്ന് കുളിക്കാൻ തോന്നും
text_fieldsഗുരുവായൂർ: മുമ്പ് കണ്ടാല്‍തന്നെ മറ്റെവിടെയെങ്കിലും പോയി കുളിക്കണം എന്ന അവസ്ഥയിലായിരുന്ന തരകൻ ലാസര്‍ കുളം ഇപ്പോള്‍ കണ്ടാല്‍ ആരും ഉടന്‍ അതിലിറങ്ങി കുളിക്കും. അത്രയേറെ മാറ്റമാണ് അമൃത് പദ്ധതിയിലൂടെ നഗരസഭ തരകന് ലാസര്‍ കുളത്തിന് വരുത്തിയത്. കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ 23 സെൻറ് സ്ഥലത്തുള്ള കുളം നഗരസഭ ഏറ്റെടുത്ത് അമൃത് പദ്ധതിയില്‍ 50 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുകയായിരുന്നു.
അഞ്ച് മീറ്റര്‍ ആഴത്തില്‍ കുഴിച്ചു വശങ്ങള് കരിങ്കല്ല് കെട്ടി ചുറ്റും നടപ്പാത നിര്‍മിച്ചു. ഒരുകാലത്ത് മലിനമായിരുന്ന കുളം ഇപ്പോള്‍ ശുദ്ധജല സമൃദ്ധമായി. നവീകരിച്ച തരകന് ലാസര്‍ കുളം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ അധ്യക്ഷന്‍ എം. കൃഷ്ണദാസ്, ഉപാധ്യക്ഷ അനീഷ്മ ഷനോജ് എന്നിവര്‍ അറിയിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ടി.എന്‍. പ്രതാപന് എം.പി, കലക്ടര്‍ രേണു രാജ് എന്നിവര്‍ വിശിഷ്ടാതിഥികളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.