ഗുരുവായൂർ ഉത്സവം ചടങ്ങ് മാത്രമാകും, ആനയോട്ടത്തിന് മൂന്നാനകൾ മാത്രം
text_fieldsഗുരുവായൂര്‍: കോവിഡ് വ്യാപന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രോത്സവം ചടങ്ങുകളിലൊതുക്കും. ഉത്സവത്തിന് മുന്നോടിയായ ആനയോട്ടത്തിന് മൂന്ന് ആനകളെ മാത്രമേ പങ്കെടുപ്പിക്കൂ. ഈ മാസം 14ന് വൈകീട്ട് മൂന്നിനാണ് ആനയോട്ടം.
ഉത്സവത്തിന്റെ ഭാഗമായ പകർച്ച ഒഴിവാക്കി കിറ്റുകൾ നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിലെ ഗ്രാമപ്രദക്ഷിണത്തിന് പറകള്‍ വെക്കാൻ അനുവദിക്കില്ല. പള്ളിവേട്ടക്ക് പക്ഷിമൃഗാദികളുടെ വേഷങ്ങളും നിയന്ത്രിക്കും.
ക്ഷേത്രോത്സവത്തിന് മുന്നോടിയായ സഹസ്രകലശ ചടങ്ങുകള്‍ ഞായറാഴ്ച തുടങ്ങും. ദീപാരാധനക്ക് ശേഷം ആചാര്യ വരണം നടക്കും. തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന് ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് കൂറയും പവിത്രവും കൈമാറും. തുടര്‍ന്ന് മുളയറയില്‍ നവധാന്യങ്ങള്‍ വിതച്ച് മുളയിടും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുദ്ധികര്‍മങ്ങളും ഹോമവും അഭിഷേകവും നടക്കും.
ഫെബ്രുവരി 12ന് തത്ത്വകലശാഭിഷേകവും 13ന് പ്രധാനമായ സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടക്കുന്നതോടെ കലശച്ചടങ്ങുകള്‍ സമാപിക്കും. 14ന് വൈകീട്ട് മൂന്നിന് ആനയോട്ടവും അന്ന് രാത്രി ഉത്സവ കൊടിയേറ്റവും നടക്കും. 23ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.