ആനത്താവളത്തിലെ സ്ഥിതി ശോചനീയം -അഭിഭാഷക കമീഷൻ
text_fieldsഗുരുവായൂര്‍: ദേവസ്വം ആനത്താവളത്തിലെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഹൈകോടതി നിയോഗിച്ച അഭിഭാഷക കമിഷന്റെ റിപ്പോര്‍ട്ട്. അഡ്വ. കെ.പി. ശ്രീകുമാറിനെയാണ് കമീഷനായി നിയോഗിച്ചിരുന്നത്. ആനത്താവളത്തിലുള്ള ആനകളുടെ എണ്ണത്തിനനുസൃതമായി സൗകര്യങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അസുഖബാധിതരായ ആനകള്‍ക്ക് പ്രത്യേക ഷെഡുകളില്ലെന്ന് കമീഷന് കണ്ടെത്തി. ചങ്ങലയില്‍ തളിച്ചിരിക്കുന്ന ഇടത്ത് ആവശ്യമായ വൃക്ഷത്തണലില്ല. ആനപ്പിണ്ടവും പനമ്പട്ടയുടെ അവശിഷ്ടങ്ങളും കൂടിക്കിടന്ന് വൃത്തിഹീനമായ അവസ്ഥയാണ്. മാലിന്യ സംസ്കരണത്തിന് ഒരു സംവിധാനവും ദേവസ്വം ഒരുക്കിയിട്ടില്ല. ആനത്താവളത്തിലെ കുളങ്ങള്‍ ആനകളെ കുളിപ്പിക്കാന്‍ ഉപയോഗിക്കുന്നില്ല. പൈപ്പുകള്‍ ഉപയോഗിച്ചാണ് കുളിപ്പിക്കുന്നത്.
41 ആനകള്‍ക്കു നടക്കാനായി ആകെ ഒരുകിലോമീറ്റര്‍ വരുന്ന നടപ്പാത മാത്രമാണുള്ളത്. ആനകളില്‍ 20 എണ്ണത്തിന് മാത്രമാണ് ദേവസ്വത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഉള്ളതെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. ദേശീയ മൃഗശാല അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ് സന്ദര്‍ശകരില്‍നിന്നും പണം വാങ്ങുന്നത്. ഇത് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തക സംഗീത അയ്യരുടെ ഹരജിയിലാണ് ആനത്താവളത്തിലെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ഹൈകോടതി കമീഷനെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.