ഗുരുവായൂരിൽ ഇന്ന് 175ഓളം വിവാഹങ്ങൾ
text_fieldsഗുരുവായൂർ: സമ്പൂർണ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ 175ഓളം വിവാഹങ്ങൾ. 173 വിവാഹങ്ങളാണ് ശനിയാഴ്ച വൈകീട്ട് വരെ ക്ഷേത്രത്തിൽ ബുക്ക് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫര്‍മാരടക്കം വിവാഹസംഘത്തിലെ 12 പേര്‍ക്കാണ് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിക്കുക.
ക്ഷേത്രനടയില്‍ പ്രവേശിക്കുന്ന വിവാഹസംഘങ്ങളെ മേല്പത്തൂര് ഓഡിറ്റോറിയത്തിലേക്കാണ് ആദ്യം പ്രവേശിപ്പിക്കുക. ഊഴമനുസരിച്ച് ഓരോ സംഘങ്ങളേയും വിവാഹമണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കും. താലികെട്ട് കഴിഞ്ഞ വിവാഹ സംഘങ്ങളെ ക്ഷേത്രപരിസരത്ത് തങ്ങാന്‍ അനുവദിക്കില്ല. ശനിയാഴ്ച ക്ഷേത്രത്തിൽ 44 വിവാഹങ്ങൾ നടന്നു.
കോവിഡ് നിയന്ത്രണം: ഗുരുവായൂരിൽ ഭണ്ഡാരവരവ് കുറഞ്ഞു
ഗുരുവായൂർ: ക്ഷേത്രത്തിൽ ഒരുമാസത്തെ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 1,84,88,856 രൂപ. 1.054 കിലോ സ്വർണവും ലഭിച്ചു. 6.19 കിലോ വെള്ളിയും ഉണ്ടായിരുന്നു. നിരോധിച്ച 1000 രൂപയുടെ എട്ട് കറൻസിയും 500ന്റെ 15 കറൻസിയും ലഭിച്ചു. സി.എസ്.ബി ബാങ്കിനായിരുന്നു എണ്ണുന്നതിന്റെ ചുമതല. ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടിയായിരുന്നു. കോവിഡ് വ്യാപനം മൂലം ക്ഷേത്രത്തിൽ ദർശനം ഓൺലൈൻ ബുക്കിങ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.