പഞ്ചരത്നങ്ങളിലെ ഉത്രജയും സുമംഗലിയായി
text_fields
ഗുരുവായൂര്‍: ഒറ്റ പ്രസവത്തില്‍ പിറന്ന പഞ്ചരത്നങ്ങളിലെ ഉത്രജയും സുമംഗലിയായി. പഞ്ചരത്നങ്ങളിലെ മൂന്നുപേരുടെ വിവാഹം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗുരുവായൂരില്‍ നടന്നിരുന്നു. പത്തനംതിട്ട വള്ളിക്കോട് തുളസീധരന്‍-സുമംഗലകുമാരി ദമ്പതികളുടെ മകന് ആകാശ് ഭവനില്‍ ആകാശാണ് ഉത്രജയെ താലി ചാര്‍ത്തിയത്. കുവൈത്തില്‍ അനസ്തീഷ്യ ടെക്നീഷ്യനായ ആകാശിന് കോവിഡ് കാലത്ത്് അവധിയിലെത്താന് കഴിയാത്തതിനാലാണ് മറ്റ് സഹോദരിമാരായ ഉത്ര, ഉത്തര, ഉത്തമ എന്നിവര്‍ക്കൊപ്പം ഉത്രജയുടെ വിവാഹം നടത്താൻ കഴിയാതിരുന്നത്. അമ്മ രമാദേവിയും സഹോദരന് ഉത്രജനും സഹോദരി ഉത്തമയും ഭര്‍ത്താവും ചടങ്ങിനായി ഗുരുവായൂരിലെത്തിയിരുന്നു.
1995 നവംബര്‍ 19നാണ് തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിെൻറ ഭാര്യ രമാദേവി അഞ്ചുകുഞ്ഞുങ്ങള്ക്ക് ജന്മം നല്‍കിയത്. ഉത്രം നക്ഷത്രത്തില്‍ ജനിച്ചതിനാല്‍, മക്കള്‍ക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിങ്ങനെപേരിട്ടു. കുട്ടികള്‍ക്ക് 10 വയസ്സാകും മുമ്പ് പിതാവ് പ്രേംകുമാര്‍ മരിച്ചു. രമാദേവി ഹൃദ്രോഗിയായി മാറുകയും ചെയ്തു. പേസ്മേക്കറിെൻറ സഹായത്തോടെ ജീവിക്കുന്ന രമാദേവിക്ക് തുണയായി സര്‍ക്കാര്‍ ഇടപെട്ട് സഹകരണ ബാങ്കില്‍ ജോലി നല്കി. ഈ കുട്ടികളുടെ ജനനം മുതല്‍ തന്നെ ഇവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.