ഗുരുവായൂരിലെ ആറുമാസത്തെ ഭണ്ഡാര വരവ് 4.31 കോടി മാത്രം
text_fieldsഗുരുവായൂര്‍: ലോക്ഡൗണ്‍ കാരണം ഏകദേശം ആറ് മാസത്തെ ഇടവേളക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരം തുറന്നെണ്ണിയപ്പോള് ലഭിച്ചത് 4,31,48,000 രൂപ. രണ്ട് കിലോ 480ഗ്രാം സ്വര്‍ണവും 27 കിലോ വെള്ളിയും ലഭിച്ചു. 77,000 രൂപയുടെ അസാധു നോട്ടുകളും ലഭിച്ചു. 1000 രൂപയുടെ 21 ഉം 500 രൂപയുടെ 56 ഉം അസാധു നോട്ടുകളാണ് ലഭിച്ചത്. പ്രതിമാസം നാല് കോടിയോളം രൂപ ലഭിച്ചിരുന്ന സ്ഥാനത്താണ് ആറ് മാസത്തെ വരുമാനമായി 4.31 കോടി ലഭിച്ചത്. മാര്‍ച്ച് 23ന് ശേഷം ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിച്ചിട്ടില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നപ്പോള്‍ ഇടക്കാലത്ത് നിയന്ത്രിതമായി അനുവാദം നല്‍കിയെങ്കിലും അത് ദിവസങ്ങള്‍ക്കകം പിന്‍വലിച്ചു.
മാര്‍ച്ചില്‍ നടന്ന ക്ഷേത്രോത്സവ കാലത്തെയടക്കമുള്ള നിക്ഷേപമാണ് ഇത്തവണ ഭണ്ഡാരത്തില് ഉണ്ടായിരുന്നത്. സാധാരണയായി എല്ലാ മാസവും ഭണ്ഡാരം തുറന്നെണ്ണാറുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം ഫെബ്രുവരി 15ന് ശേഷം ഭണ്ഡാരം എണ്ണിയിരുന്നില്ല.
3.48 കോടിയായിരുന്നു ഫെബ്രുവരിയിലെ വരവ്. 3.612 കിലോ സ്വര്‍ണവും 11 കിലോ വെള്ളിയും ലഭിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഭണ്ഡാരം എണ്ണാന്‍ കലക്ടര്‍ അനുമതി നല്‍കിയതോടെ കഴിഞ്ഞ ജൂണ്‍ 25നാണ് എണ്ണാന്‍ തുടങ്ങിയത്. ഒന്നര മാസത്തോളം സമയമെടുത്താണ് എണ്ണി തീര്‍ത്തത്. കൗണ്ടിങ്ങില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിരുന്നു. 60 വയസ്സിന് മേലെയുള്ളവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഭണ്ഡാരങ്ങളും നിക്ഷേപങ്ങളും അണുവിമുക്തമാക്കിയിരുന്നു. കനറ ബാങ്കിനായിരുന്നു ഇത്തവണ എണ്ണലിെൻറ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.