മുണ്ടത്തിക്കോട്ട് എട്ടുപേർക്ക് എച്ച് വൺ എൻ വൺ
text_fieldsതൃശൂർ: മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തിൽ എട്ടുപേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വൃദ്ധസദനം അന്തേവാസികളായ 11 പേർക്ക് കഴിഞ്ഞ ആഴ്ച രോഗം സംശയിച്ചിരുന്നു. പരിശോധന നടത്തിയപ്പോഴാണ് എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച് വൺ എൻ വൺ ബാധിച്ചാൽ കൃത്യമായ ചികിത്സ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. പനി, ചുമ തൊണ്ടവേദന, ജലദോഷം എന്നിവയാണ് രോഗലക്ഷണങ്ങൾ. വായുവിലൂടെ പകരുന്ന രോഗമായതുകൊണ്ട് മാസ്ക് ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും രോഗം പ്രതിരോധിക്കാൻ സഹായിക്കുമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.