അതിസുരക്ഷ ജയിൽ തടവുകാരനിൽനിന്ന് ഹഷീഷ് ഓയിൽ പിടികൂടി
text_fieldsതടവുകാരനിൽനിന്ന്
കണ്ടെടുത്ത ഹഷീഷ്
ഓയിൽ കുപ്പി
തൃശൂർ: ഇടക്കാല ജാമ്യത്തിന് ശേഷം തിരിച്ചെത്തിയ വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരനിൽ നിന്ന് ഹഷീഷ് ഓയിൽ പിടികൂടി. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പുതുക്കാട് സ്വദേശി രതീഷിൽ നിന്നാണ് (35) ഹഷീഷ് ഓയിൽ പിടികൂടിയത്.
രണ്ട് ചെറിയ കുപ്പിയിൽ സൂക്ഷിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ഹൈകോടതിയിൽ നിന്ന് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ രതീഷിനെ തിങ്കളാഴ്ച തിരിച്ച് ജയിലിൽ പ്രവേശിപ്പിക്കുന്നതിനിടെ പരിശോധനക്ക് വിസമ്മതം പ്രകടിപ്പിച്ചതാണ് സംശയത്തിനിടയാക്കിയത്. എക്സറേയിലാണ് കുപ്പികൾ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ച് ഇവ പുറത്തെടുത്തു.
തൊണ്ടിമുതൽ വിയ്യൂർ പൊലീസിന് കൈമാറുകയും കേസെടുക്കുകയും ചെയ്തു. ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്നത് രതീഷാണെന്ന സംശയം നേരത്തെ ജയിലധികൃതർക്കുണ്ടായിരുന്നു. ഇതനുസരിച്ച് നിരീക്ഷണത്തിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.