ആരോഗ്യ സർവകലാശാല അക്കാദമിക് ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്സ്, മഴവെള്ള സംഭരണി ഉദ്ഘാടനം നാളെ
text_fieldsമുളങ്കുന്നത്തുകാവ്: കേരള ആരോഗ്യശാസ്ത്ര സർവകലാശാല അക്കാദമിക് ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്സുകൾ, മഴവെള്ള സംഭരണി എന്നിവയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. സർവകലാശാലയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് അടിത്തറയിടുന്ന മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.
പുതുതായി പണി കഴിപ്പിച്ച പരീക്ഷാഭവനും വിജ്ഞാന് ഭവനും ഉൾപ്പെടുന്ന കെട്ടിടസമുച്ചയം, സർവകലാശാല ജീവനക്കാരുടെ ക്വാർട്ടേഴ്സ് സമുച്ചയം, രണ്ട് കോടി ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന മഴവെള്ള സംഭരണി എന്നിവയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് സർവകലാശാല അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർവകലാശാലാ പ്രൊ ചാൻസലറും ആരോഗ്യ മന്ത്രിയുമായ വീണാ ജോർജ് അധ്യക്ഷത വഹിക്കും.
പിന്നാക്കക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യുമന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭാസമന്ത്രി ഡോ. ആർ. ബിന്ദു, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ, ഡോ. സി.പി. വിജയൻ, രജിസ്ട്രാര്‍ ഡോ. എ.കെ. മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.