സുമനസ്സുകളുടെ കാരുണ്യം കാത്ത് ഗൃഹനാഥൻ
text_fields
പുത്തൻചിറ: ഗുരുതര രോഗം ബാധിച്ച ഗൃഹനാഥൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ജില്ലയിലെ വേളൂക്കര പഞ്ചായത്ത് വാർഡ് 13 പാട്ടേപാടം കുന്നുമ്മക്കാട് ചൂലൂക്കാരൻ ഫൈസൽ റഹ്മാൻ (45) ആണ് ചികിത്സ സഹായം തേടുന്നത്. പ്രവാസിയായിരുന്ന ഇദ്ദേഹം കാൻസർ ബാധിതനാണ്. സൗദിയിലെ ദമ്മാമിൽ ജോലി ചെയ്യുന്നതിനിടെ കടുത്ത വയറു വേദനയെ തുടർന്നുള്ള പരിശോധനയിലാണ് കാൻസർ കണ്ടെത്തുന്നത്. തുടർന്ന് നാട്ടിലെത്തി ചികിത്സ ആരംഭിച്ചു.
ജില്ല മെഡിക്കൽ കാളജിലും അമല ഹോസ്പിറ്റലിലുമായാണ് ചികിത്സ നടക്കുന്നത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞു. ഇനിയും ശസ്ത്രക്രിയ നടത്താനുണ്ട്. വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് മറ്റു വരുമാന മാർഗങ്ങളില്ല. സർജറി നടത്തുന്നതിനും തുടർ ചികിത്സകൾക്കും അഞ്ച് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഇദ്ദേഹത്തെ സഹായിക്കുന്നതിന് മഹല്ല് ഭാരവാഹികൾ ചികിത്സ സമിതി രൂപവത്കരിച്ച് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഗൂഗ്ൾ പേ: 9747439126. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: പേര്: റഹ്മത്ത്. അക്കൗണ്ട് നമ്പർ: 50100469691342. ബാങ്ക്: എച്ച്.ഡി.എഫ്.സി. ബ്രാഞ്ച്: പുത്തൻചിറ. ഐ.എഫ്.എസ്.സി: HDFC0001549. മൊബൈൽ ഫോൺ: 9747439126. വിവരങ്ങൾക്ക്: സി.കെ. സിദ്ദീഖ് ഹാജി (മഹല്ല് പ്രസിഡൻറ്), ഫോൺ: 9497248738. സലീം കാലടി, ഫോൺ: 9778401140.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.