മലബാർ കലാപത്തിൻെറ സവിശേഷത ഹിന്ദു- മുസ്ലിം സൗഹൃദം: എം.സ്വരാജ്
text_fieldsചെന്ത്രാപ്പിന്നി: മലബാർ കലാപത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള സൗഹൃദവും ഇഴയടുപ്പവുമായിരുന്നു എന്നും അതിന്റെ ഭാഗമാണ് തൃശൂർ തേക്കിൻകാട് മൈതാനിയിലെ സ്വാതന്ത്ര്യ സമര സമ്മേളനത്തിന് ബ്രിട്ടീഷ് അനുകൂലികളിൽ നിന്ന് സംരക്ഷണം നൽകാൻ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിളമാർ തൃശൂരിൽ വന്നിറങ്ങിയതെന്നും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മാപ്പിളമാർക്ക് ഭക്ഷണമൊരുക്കിയത് തിരുവമ്പാടി ക്ഷേത്ര ഹാളിലായിരുന്നുവെന്നും അന്ന് നഗരത്തിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തവരെ ചരിത്രം വിശേഷിപ്പിച്ചത് ഹിന്ദു - മുഹമ്മദൻ സൈന്യം എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എടത്തിരുത്തി കെ.സി കാളിക്കുട്ടി സാംസ്കാരിക നിലയത്തിൽ നടന്ന സെമിനാറിൽ ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് കെ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ല കമ്മിറ്റി അംഗം പി.എം.അഹമ്മദ്, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.ബി.അനൂപ്, സംസ്ഥാന കമ്മിറ്റിയംഗം എൻ.വി വൈശാഖൻ, ബ്ലോക്ക് സെക്രട്ടറി പി.എസ് ഷജിത്ത്, പ്രസിഡൻറ് പി.ആർ നിഖിൽ, ജില്ല കമ്മിറ്റിയംഗം വി.വി. സുസ്മിത, ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അമല.സി.സുരേഷ്, സി.പി.എം നാട്ടിക ഏരിയ കമ്മിറ്റിയംഗം അഡ്വ.വി കെ ജ്യോതി പ്രകാശ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.വി. സതീഷ്, ടി.കെ ചന്ദ്രബാബു, ചിഞ്ചു സുധീർഎന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.