പെരിങ്ങോട്ടുകരയിൽ വീട് കയറി ആക്രമണം; നാല് പേർ അറസ്റ്റിൽ
text_fieldsഅന്തിക്കാട്: പെരിങ്ങോട്ടുകര വെണ്ടരയിൽ വീടുകയറി ആക്രമണം നടത്തിയതും ഗൃഹനാഥനെ മർദിച്ചതുമടക്കം രണ്ട് കേസിൽ നാലുപേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കിഴുപ്പിള്ളിക്കര സ്വദേശി ഏങ്ങാണ്ടി വീട്ടിൽ അനന്തകൃഷ്ണൻ എന്ന ബ്രാവോ (20), പഴുവിൽ സ്വദേശി തെക്കേമഠത്തിൽ സേവാഗ് കൃഷ്ണ (22), താന്ന്യം സ്വദേശികളായ ചാഴൂപുരക്കൽ കാർത്തിക് (19), രൂപേഷ് (22) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി എട്ടോടെ ബൈക്കിലെത്തിയ നാലംഗ സംഘമാണ് പെരിങ്ങോട്ടുകര വെണ്ടര തെക്കെചാലിൽ ബാലകൃഷ്ണന്റെ (84) വീടുകയറി ആക്രമിച്ചത്. വീടിന് മുന്നിലെ രണ്ട് ജനൽച്ചില്ലുകൾ ആക്രമണത്തിൽ തകർന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്കുകളും തട്ടിമറിച്ചിട്ടു. തടയാൻ ശ്രമിച്ച ബാലകൃഷ്ണനെ കൈയേറ്റം ചെയ്തു. ബാലകൃഷ്ണന്റെ മകൻ രഞ്ജിത്തുമായുള്ള പ്രശ്നങ്ങളാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവ ശേഷം രഞ്ജിത്ത് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോയ സമയം രാത്രി ഒന്നോടെ സംഘത്തിലെ രണ്ട് പേർ വീട്ടിൽ വീണ്ടുമെത്തി ബാലകൃഷ്ണനെ മർദിച്ചു. അന്തിക്കാട് എസ്.ഐ കെ. ശ്രീഹരി, എ.എസ്.ഐ ജോസി ജോസ്, സി.പി.ഒ ജോഫിൻ, കമൽ കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.