കേച്ചേരിയിൽ വീട്ടിൽ പട്ടാപകൽ കവർച്ച
text_fieldsകേച്ചേരി: കേച്ചേരിയിലെ വീട്ടിൽ പട്ടാപകൽ കവർച്ച. വീടിന്റെ അലമാരയിൽ സൂക്ഷിച്ച 56,000 രൂപയും ഒന്നേകാൽ പവൻ സ്വർണവും മോഷണം പോയി. കേച്ചേരി സെന്ററിൽ ജുമാ മസ്ജിദിനുസമീപം വാടകക്ക് താമസിക്കുന്ന കണ്ടത്ത് വളപ്പിൽ അജീനയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനും ഒന്നരക്കും ഇടയിലായിരുന്നു സംഭവം.
അജീനയുടെ മകൻ സാജിദ് ജുമാ മസ്ജിദിൽ നമസ്കാരത്തിന് പോയ സമയത്താണ് മോഷ്ടാവ് അകത്തുകയറിയത്. ഈ സമയം അജീന വീടിന്റെ മുകളിലത്തെ നിലയിൽ ജോലി ചെയ്യുകയായിരുന്നു. നമസ്കാരം കഴിഞ്ഞ് സാജിദ് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
അലമാരയുടെ താക്കോൽ അവിടെത്തന്നെ വെച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാർ കുന്നംകുളം പൊലീസിൽ പരാതി നൽകി. പൊലീസ് സി.സി ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.