മഴയിൽ വീട് തകർന്നു; അമ്മയും രണ്ടു പെൺമക്കളും പെരുവഴിയിൽ
text_fieldsപെരുമ്പിലാവ്: കനത്ത മഴയെ തുടർന്ന് വീട് തകർന്നതോടെ അമ്മയും രണ്ടു പെൺമക്കളും പെരുവഴിയിലായി. കടവല്ലൂർ പഞ്ചായത്തിലെ 18ാം വാർഡിലെ കാരുകുളം പൊറ്റയിൽ പരേതനായ രാജെൻറ ഭാര്യ ഉമാദേവിയുടെ വീടാണ് ഭാഗികമായി തകർന്നത്. വർഷങ്ങൾക്കു മുമ്പ് പിതാവ് മരിച്ചതോടെ പ്രായപൂർത്തിയായ രണ്ടു പെൺമക്കളുമൊത്ത് അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്നതിൽ ഭയന്ന് രാത്രികാലങ്ങളിൽ ഇവർ അനുജെൻറ വീട്ടിലാണ് ഉറങ്ങാൻ പോയിരുന്നത്.
ഈ സമയത്ത് അപകടം സംഭവിച്ചതിനാൽ ദുരന്തം ഒഴിവായി. വീടിെൻറ ഹാളും അടുക്കളയും ഇതിനോട് ചേർന്ന മുറിയും ഭാഗികമായി തകർന്നു. കൂലിപ്പണിക്കു പോയി കുടുംബം പോറ്റുന്ന ഉമാദേവി വീടിന് വർഷങ്ങളായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.