റോഡിന് നടുവിൽ കുഴി; അപകട ഭീതി
text_fieldsവടക്കേക്കാട്: ഗ്രാമപഞ്ചായത്തിലെ മുഖ്യ വ്യാപാര കേന്ദ്രമായ മുക്കിലപ്പീടികയിൽ റോഡിന് നടുവിലെ കുഴിയിൽ മഴവെള്ളം നിറഞ്ഞതോടെ അപകട സാധ്യതയേറി.
രണ്ട് പ്രധാന റോഡുകളായ ഗുരുവായൂർ -പൊന്നാനി സംസ്ഥാന പാതയും കൊച്ചനൂർ-മന്ദലംകുന്ന് ബീച്ച് റോഡും ചേരുന്നിടത്ത് റോഡ് പൊളിഞ്ഞ് വലിയ കുഴിയായിട്ട് മാസങ്ങളായി. അപകടസാധ്യത ചൂണ്ടിക്കാട്ടി പത്രവാർത്തകൾ വന്നെങ്കിലും നടപടിയുണ്ടായില്ല. പൊതുപ്രവർത്തകർ റോഡ് സുരക്ഷ ടോൾ ഫ്രീ നമ്പറിലും പി.ഡബ്ല്യു.ഡി ചാവക്കാട് കാര്യാലയത്തിലും പരാതി പറഞ്ഞു മടുത്തു. പണി ഏറ്റെടുക്കാൻ കരാറുകൾ തയാറാകുന്നില്ല എന്ന മറുപടി ആവർത്തിക്കുകയാണ് അധികൃതർ.
ഗുരുവായൂർ ക്ഷേത്രം, ആനത്താവളം, പെരിയമ്പലം, അകലാട്, മന്ദലംകുന്ന് കടലോര വിനോദസഞ്ചാര കേന്ദ്രങ്ങൾ, പുന്നയൂർക്കുളത്തെ കമല സുറയ്യ സ്മാരക മന്ദിരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന തിരക്കേറിയ കവലയിലെ അപകടഭീഷണി ഒഴിവാക്കാത്തതിൽ വ്യാപാരികളും നാട്ടുകാരും അമർഷത്തിലാണ്.
'കുഴികളില്‍ വീണ വാഹനങ്ങള്‍ക്ക് നഗരസഭ നഷ്ടപരിഹാരം നല്‍കണം'; റോഡിലെ ചതിക്കുഴികള്‍ക്കെതിരെ യു.ഡി.എഫ്
ഗുരുവായൂര്‍: റോഡുകളെ ചതിക്കുഴിയാക്കിയതില് പ്രതിഷേധവുമായി യു.ഡി.എഫ്. റോഡിലെ കുഴികളിലകപ്പെട്ട് കേടുപാട് സംഭവിച്ച വാഹനങ്ങള്‍ക്ക് നഗരസഭ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഒരു ആസൂത്രണവുമില്ലാതെ മുഴുവന്‍ റോഡുകളും പൊളിച്ചിട്ട് ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യം നിഷേധിച്ച എം.എല്‍.എയും നഗരസഭ ഭരണാധികാരികളും ജനങ്ങളോടു മാപ്പുപറയണം. നഗരസഭ ഭരണം തീര്‍ത്തും കുത്തഴിഞ്ഞ രീതിയിലാണ് മുന്നോട്ടുപോവുന്നതെന്നും ആരോപിച്ചു. നാഴികക്ക് നാൽപതുവട്ടം യോഗം വിളിച്ച് ചായകുടിച്ചു പിരിയുന്ന എം.എല്‍.എയുടെ രീതി അവസാനിപ്പിക്കണം. യോഗങ്ങളിലേക്ക് പ്രദേശത്തെ ജനപ്രതിനിധികളെക്കൂടി വിളിക്കാനുള്ള ജനാധിപത്യ മര്യാദപോലും എം.എല്‍.എക്കില്ല. തകര്‍ന്ന കോട്ടപ്പടി-മമ്മിയൂര്‍ റോഡില്‍ നടന്ന പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. കെ.എം. മെഹറൂഫ്, സി.എസ്. സൂരജ്, വി.കെ. സുജിത്ത്, രേണുക ശങ്കര്‍, ജീഷ്മ സുജിത്ത്, ഫിറോസ് പുതുവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.