വാക്സിനെടുക്കാനാവാതെ നൂറോളം പേർ മടങ്ങി
text_fieldsവെള്ളാനിക്കര: നൂറോളം പേർ കാത്തു നിന്ന് വാക്സിനെടുക്കാൻ സാധിക്കാതെ മടങ്ങി. രണ്ടു ദിവസമായി ഇതാണവസ്ഥ. മൂന്നൂറിൽപരം ആളുകളാണ് വാക്സിനെടുക്കുന്നതിന് വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. ആദ്യ ഡോസ് എടുക്കുന്നവരാണ് കൂടുതൽ പേരും. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്കാണ് വാക്സിൻ കുത്തിവെപ്പു നടത്തുന്നതിന് സി.എച്ച്.സിയിൽ അവസരമുള്ളത്. സ്പോട്ട് രജിസ്ട്രേഷൻ നിർത്തിയതാണ് തിരക്കിന് കാരണമായത്. പ്രായമായവരാണ് കൂടുതൽ പേരും. വാക്സിൻ എടുക്കാൻ വരിയിൽനിന്ന് കുറെ കഴിയുമ്പോഴാണ് കുത്തിവെപ്പ് നടത്താൻ കഴിയില്ലെന്ന് അറിയുക.
വ്യാഴാഴ്ച രാവിലെ വന്ന 100 പേർക്ക് വാക്സിൻ എടുക്കാൻ സാധിച്ചില്ല. ജില്ലയിൽ നിന്നു 200 പേർക്കുള്ള വാക്സിനാണ് ഉച്ചയോടെ വെള്ളാനിക്കരയിൽ എത്തിച്ചത്.
വെള്ളിയാഴ്ച മുതൽ 200 പേർക്ക് വാക്സിൻ ലഭിക്കും. ഓൺലൈൻ രജിസ്റ്റർ ചെയ്യണം. സമയം കൃത്യമായി രേഖപ്പെടുത്തിയ മെസേജുമായി വരുന്നവർക്കാണ് വരിയിൽ നിൽക്കാതെ തന്നെ കുത്തിവെപ്പ് നടത്താൻ സാധിക്കുക പി.എച്ച്.സി.കളിൽ 100 പേർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.