തോക്കുകൾ ഉപേക്ഷിച്ച് കടന്ന നായാട്ടുസംഘം പിടിയിൽ
text_fieldsകൊണ്ടാഴി: നായാട്ടിനിടെ വനപാലകരെ കണ്ട് തോക്കുകൾ ഉപേക്ഷിച്ചു കടന്ന സംഘത്തെ പിടികൂടി. പാഞ്ഞാൾ പാലത്തിങ്കൽ വീട്ടിൽ അലി, കയ്യഴിതൊടി അബൂബക്കർ, അത്തിക്കപ്പറമ്പ് വീട്ടിൽ മുസ്തഫ, ഇടക്കാട്ടിൽ വീട്ടിൽ സാദിക്ക് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 29നാണ് കൊണ്ടാഴി റിസർവ് വനത്തിൽ പതിവ് ബീറ്റിനിടെ നിറതോക്കുകളുമായി നായാട്ടു സംഘത്തെ വനപാലകർ കണ്ടത്. പിന്തുടർന്നെങ്കിലും സംഘം കാട്ടിലേക്ക് ഓടി മറഞ്ഞു. സ്ഥലത്തുനിന്ന് രണ്ടു നാടൻ തോക്ക് കണ്ടെടുത്തിരുന്നു. കാട്ടിൽനിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
ഇവരുടെ രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആർ. ഡെൽറ്റോ എൽ. മറോക്കിയുടെ നേതൃത്വത്തിൽ മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ. അബ്ദുൽ ജലീൽ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) പി. വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.സി. സനൂപ്, കെ.വി. ദീപു, സി.ടി. ജയേഷ്, ഫോറസ്റ്റ് വാച്ചർ വി.കെ. ബാലൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.