അനധികൃതമായി കല്ലുമ്മക്കായ വിത്ത് ശേഖരിച്ചു; 10 പേർ പിടിയിൽ
text_fieldsഎറിയാട്: വെമ്പല്ലൂർ ബീച്ചിൽനിന്ന് അനധികൃതമായി കല്ലുമ്മക്കായ വിത്ത് ശേഖരിച്ച 10പേരെ അറസ്റ്റ് ചെയ്തു. സംഘം ശേഖരിച്ച 1500 കിലോ വിത്ത് തിരികെ കടലിൽ നിക്ഷേപിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരും പൊലീസും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ പട്രോളിങ്ങിലാണ് ബേപ്പൂർ സ്വദേശികളായ 10 പേരെ പിടികൂടിയത്. കേരള ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വകൾചർ ആക്ട് പ്രകാരം പൊതുജലാശയത്തിൽനിന്ന് ലൈസൻസ് ഇല്ലാതെ മത്സ്യ, കക്ക വിത്തുകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
അറസ്റ്റിലായവർക്കെതിരെ ശിക്ഷനടപടി സ്വീകരിക്കുമെന്നും ശേഖരണത്തിന് വരുന്ന വാഹനമുൾപ്പെടെ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുമെന്നും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പരിശോധനയിൽ മതിലകം പൊലീസ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷനുകളിലെ മറൈൻ എൻഫോഴ്സ്‌മെന്റ് ടീം, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.