തൃശൂര്‍ പൂരം നടത്തിപ്പിനെതിരെ ഐ.എം.എ; അട്ടിമറിക്കാൻ ഗൂഢാലോചനയെന്ന് പൂരം സാംസ്കാരിക വേദി
text_fieldsതൃശൂര്‍: പൂരം നടത്തിപ്പിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിെവക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളിൽ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാറിന് വേണമെന്നും പ്രജകളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും ഐ.എം.എ വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം ഒരുലക്ഷമാക്കി ഉയര്‍ത്തണമെന്നും ഐ.എം.എ വാര്‍ത്തക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും കോഴിക്കോട് പോലുള്ള ജില്ലകളിൽ കോവിഡ് ബെഡുകൾ നിറയുകയും ചെയ്ത സാഹചര്യത്തിലാണ് ഐ.എം.എ നിലപാട് വ്യക്തമാക്കിയത്.
തൃശൂർ പൂരം പ്രൗഢി ചോരാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിരിക്കെ അനാവശ്യവും ഭീതിപരത്തി പൂരം അട്ടിമറിക്കാൻ ഉദ്യോഗസ്ഥതല ഗൂഢാലോചന സംശയിക്കുന്നുവെന്ന് പൂരം സാംസ്കാരിക വേദി. അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പൂരം തടസ്സപ്പെടുത്താൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ലക്ഷങ്ങൾ പങ്കെടുക്കുന്ന കുംഭമേള ഹരിദ്വാറിൽ ഭംഗിയായി നടക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് പണിയെടുക്കാൻ വയ്യാത്തതിനാൽ പൂരം തടസ്സപ്പെടുത്തുകയും സർക്കാറിനെ അപമാനപ്പെടുത്തുകയുമാണ് ഉദ്ദേശ്യം.
തൃശൂരിെൻറ വികാരം ഉൾക്കൊണ്ട് കോവിഡ് നിയന്ത്രണങ്ങളോടെ പൂരം പൊലിമയോടെ നടത്താനുള്ള സർക്കാർ ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനിൽകുമാറിനും നിയന്ത്രണങ്ങളിലും പൂരം പ്രൗഢി ചോരാതെ നടത്താൻ പരിശ്രമിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡിനും പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾക്കും പൂരം സാംസ്കാരിക വേദിയുടെ അഭിനന്ദനങ്ങളും പിന്തുണയും അറിയിക്കുന്നു.
കോവിഡ് സാഹചര്യങ്ങളിൽ പൂരം ഭംഗിയായി നടത്താനും നിർദേശങ്ങൾ ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ പാലിച്ച് മുഴുവൻ പൂരപ്രേമികളും സഹകരിക്കണമെന്നും പൂരം സാംസ്കാരിക വേദി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് കെ. കേശവദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി. ശശിധരൻ, സെക്രട്ടറി അഡ്വ. വി. ഹരികൃഷ്ണൻ, ജോയൻറ് സെക്രട്ടറി ഐ. മനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.