അരിമ്പൂരിൽ സി.പി.ഐ നേതാക്കളടക്കം 64 കുടുംബങ്ങൾ സി.പി.എമ്മിലേക്ക്
text_fieldsഅരിമ്പൂർ: സി.പി.ഐ അരിമ്പൂർ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെട്ടവരടക്കം 64 കുടുംബങ്ങൾ സ്ഥാനം രാജിവെച്ച് സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ചതായി പാർട്ടി വിട്ട മുൻ സി.പി.ഐ നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സി.പി.ഐ നേതാവ് അധിക്ഷേപിക്കുകയും വിഭാഗീയ പ്രവർത്തനം നടത്തുകയും ചെയ്തെന്നും മേൽഘടകങ്ങളിൽ അറിയിച്ചിട്ടും ഒരുവിധ പരിഹാരവും എടുക്കാൻ മണ്ഡലം, ജില്ല കമ്മിറ്റികളും ദേശീയ കൗൺസിൽ അംഗവും തയാറായില്ലെന്നും അവർ പറഞ്ഞു.
അരിമ്പൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ രാജ്മുട്ട് കോൾ പാടശേഖരത്തിലെ 20 ഏക്കർ പാടമാണ് നികത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. റവന്യു-കൃഷി വകുപ്പ് ഓഫിസുകൾ ദുരുപയോഗപ്പെടുത്തിയാണ് സി.പി.ഐ നേതാവ് ഇത്തരം കൊള്ളരുതായ്മകൾ ചെയ്യുന്നതെന്നും അവർ പറഞ്ഞു. നിലം നികത്താൻ കൂട്ടുനിൽക്കുകയും പ്രതിഫലമായി തെരഞ്ഞെടുപ്പ് പ്രവർത്തന ഫണ്ട് രശീതി എഴുതി നൽകി ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്തതായും ഇവർ ആരോപിച്ചു.
വാർത്തസമ്മേളനത്തിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.പി. അപ്പുക്കുട്ടൻ, മണലൂർ മണ്ഡലം കമ്മിറ്റി അംഗം എൻ.സി. സതീഷ്, ലോക്കൽ അസി. സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം എൻ.ഡി. ധനേഷ്, കൈപ്പിള്ളി ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഡി. പിള്ള എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.