െക റെയിൽ: റെയിൽവേ നിലപാട് നിർണായകം
text_fieldsതൃശൂർ: തൃശൂരിലെ കെ റെയിൽ സ്റ്റേഷൻ നിലവിലെ റെയിൽവേ സ്റ്റേഷന് സമീപം വഞ്ചിക്കുളത്താണ് എന്ന് വ്യക്തമാക്കുേമ്പാഴും അധികൃതരുടെ നിലപാട് നിർണായകമാകും. റെയിൽവേ അധികൃതർ സർക്കാറിെൻറ കെ റെയിൽ പദ്ധതിയോട് വിമുഖത കാട്ടുന്ന പശ്ചാത്തലത്തിൽ ബദൽ പാത കൂടി പരിഗണിച്ചാണ് സ്ഥലമെടുപ്പ് നീക്കം നടക്കുന്നത്.
അതേസമയം, കെ റെയിൽ-സർക്കാർ പ്രതിനിധികളുടെ പ്രതികരണങ്ങളിൽനിന്ന് കേച്ചേരി-കുന്നംകുളം മേഖലകളിലാകും ജില്ലയിലെ കെ റെയിൽ സ്റ്റോപ്പെന്ന പ്രചാരണം ശക്തമാണ്. ജില്ലയിൽ ഒരിടത്തുമാത്രമേ സ്റ്റോപ്പുണ്ടാകൂ. ജില്ലയിലെ കെ റെയിൽ സ്റ്റോപ്പിനോട് ചേർന്ന 100 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നതാണ് അധികൃർക്കും പരിസ്ഥിതിക്കുമുള്ള വെല്ലുവിളി. കേച്ചേരിയായാലും കുന്നംകുളമായാലും നീർത്തട പ്രദേശങ്ങൾ വൻ തോതിൽ നികത്തപ്പെടുേമ്പാൾ വലിയ പാരിസ്ഥിതിക ദുരന്തമാകും നേരിടേണ്ടിവരുക. അതേസമയം, കെ റെയിൽ വെബ്സൈറ്റിലും മാപ്പിലും വഞ്ചിക്കുളത്തുതന്നെയാണ് സ്റ്റേഷൻ നിശ്ചയിച്ച് നൽകിയിട്ടുള്ളത്.
ജില്ലയിൽ കെ റെയിലിന് ആദ്യ വിജ്ഞാപനത്തിൽ നെടുപുഴ മുതൽ വിയ്യൂർ വരെയുള്ള നഗരപ്രദേശങ്ങളിെല കെ റെയിൽപാത നിലവിടെ പാതയോട് ചേർന്നാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. കെ റെയിലിെൻറ ഔദ്യോഗിക വെബ്സൈറ്റിലും പ്രാഥമിക രേഖകളിലും അതുതന്നെയാണ്.
എന്നാൽ, രണ്ടാം വിജ്ഞാപനത്തിൽ സ്ഥലമെടുപ്പ് മേഖലകളിൽ സ്ഥലമേറ്റെടുക്കുന്നവരുടെ പട്ടികയിൽ ഈ അതിർത്തികളിൽനിന്ന് മാറിയുള്ളവർ ഏറെയുണ്ട്. ഒക്ടോബർ 30ന് ഇറങ്ങിയ രണ്ടാം വിജ്ഞാപനത്തിൽ മാത്രമാണ് അവിണിശ്ശേരി മുതൽ പേരാമംഗലം വരെ ഏഴ് വില്ലേജുകൾ ഉൾപ്പെട്ടത്. തൃശൂർ നഗരമേഖലയിൽ 10 ഹെക്ടറും നഗരത്തോട് ചേർന്ന പാലിശ്ശേരിയിൽ 13 ഹെക്ടറും സ്ഥലമെടുക്കുന്നതാണ് കൂടുതൽ വെല്ലുവിളിയാകുക. അഞ്ച് ഹെക്ടറിലേറെ സ്ഥലമെടുക്കുന്ന പത്ത് വില്ലേജുകളാണ് ജില്ലയിലുള്ളത്. കോൾ പാടങ്ങളെ വെട്ടിമുറിച്ച് ജനവാസമേഖലയെ കീറിയിട്ടാണ് കെ റെയിൽ അതിർത്തിക്കല്ലുകൾ കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.