മെഡിക്കൽ കോളജിൽനിന്ന് ഇന്ത്യൻ കോഫി ഹൗസ് പൂർണമായി ഒഴിപ്പിച്ചു
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഇന്ത്യൻ കോഫി ഹൗസ് കാന്റീൻ പൂർണമായും ഒഴിപ്പിച്ചു. ലക്ഷങ്ങൾ വിലയുള്ള സാധന സാമഗ്രികൾ വെള്ളിയാഴ്ച രാത്രിയോടെ പുറത്തിട്ടു.
കാന്റീൻ ബുധനാഴ്ച മെഡിക്കൽ കോളജ് അധികൃതർ പൊളിച്ചു മാറ്റിയിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന കസേരകൾ, മേശകൾ, ക്യാഷ് കൗണ്ടർ, ഗ്യാസ് അടുപ്പുകൾ തുടങ്ങിയ സാധന സാമഗ്രികൾ പൊലീസ് സംരക്ഷണയോടെ പുറത്തേക്ക് മാറ്റി. മെഡിക്കൽ കോളജ് അധികാരികളും പൊലീസും ചുമട്ടുതൊഴിലാളികളും ആശുപത്രി ജീവനക്കാരും ചേർന്നാണ് സാധനസാമഗ്രികൾ മാറ്റിയത്.
‘പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നിയമനടപടി വേണം’
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിലെ ഇന്ത്യൻ കോഫിഹൗസ് കാന്റീൻ കെട്ടിടം ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പൊളിച്ചുമാറ്റാൻ നേതൃത്വം നൽകിയ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജിനും ആർ.എം.ഒക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. കെ.പി.സി.സി സെക്രട്ടറിയും ആശുപത്രി വികസന സമിതി അംഗവുമായ രാജേന്ദ്രൻ അരങ്ങത്താണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.