തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അണുബാധ; മുൻകരുതലുമായി അധികൃതർ
text_fieldsവടക്കാഞ്ചേരി: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആപത്രിയിലെ ലേബർ റൂം, എൽ.ആർ എമർജൻസി തിയറ്റർ എന്നിവിടങ്ങളിൽ അണുബാധ തടയാനുള്ള മുൻകരുതലുകളുമായി അധികൃതർ. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും മറ്റു രോഗികൾക്കും ആശുപത്രിയിൽനിന്ന് അണുബാധയേൽക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് മാർഗനിർദേശം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഗർഭിണികളിൽ യഥാക്രമം 10, 11 പേർക്കാണ് അണുബാധ റിപ്പോർട്ട് ചെയ്തത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മൂന്ന് രോഗികൾക്ക് മാത്രമാണിത്. അണുബാധയിൽ ഗണ്യമായി കുറവുണ്ടായിട്ടുണ്ടെങ്കിലും ലേബർ റൂം, ലേബർ റൂമിനോട് ചേർന്ന് പ്രവർത്തിക്കുന്ന എമർജൻസി ഓപറേഷൻ തിയറ്റർ എന്നിവിടങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തും.
ലേബർ റൂം സ്റ്റേജ്, സ്റ്റേജ് 2 എക്ലാംസിയ, എമർജൻസി ഓപറേഷൻ തിയറ്റർ എന്നിവിടങ്ങൾ സ്റ്റെറയിൽ ഏരിയയായി പരിഗണിക്കും. ഇവിടങ്ങളിൽ വൃത്തിയുള്ള തിയറ്റർ വസ്ത്രം, ക്യാപ്, മാസ്ക് എന്നിവ ധരിച്ച് മാത്രം പ്രവേശിക്കണം. സിവിൽ വേഷത്തിൽ പ്രവേശനം ഒരു കാരണവശാലും അനുവദിക്കില്ല. സ്റ്റെറയിൽ ഏരിയകളിൽ സർഫെയ്സ് ക്ലീനിങ് കൃത്യമായ ഇടവേളകളിൽ ഉറപ്പുവരുത്തണം. ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ കൃത്യമായി കൈ ശുചിയാക്കി മാത്രം പ്രവേശിക്കണം. ഇതിനായി എല്ലാ ജീവനക്കാരും വിദ്യാർഥികളും ആവശ്യമായ ട്രെയ്നിങ് അടിയന്തരമായി പൂർത്തീകരിക്കേണ്ടതാണ്. എ.ഒ.ടിയോട് ചേർന്ന ക്ലാസ് റൂം, ലേബർ റൂം, ഓപറേഷൻ തിയറ്റർ എന്നിവിടങ്ങൾ പോസ്റ്റ് ചെയ്ത വിദ്യാർഥികൾക്ക് വേണ്ടി മാത്രമായി നിജപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.