ഇന്നസെന്‍റ് 'കാക്ക' ചൊല്ലി; ഗുരുനാഥ സ്മരണയിൽ
text_fieldsതൃശൂർ: 'കൂരിരുട്ടിന്‍റെ കിടാത്തി, യെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി, ചീത്തകള്‍ കൊത്തി വലിക്കുകിലു-മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍'...
സദസ്സിനെ വിസ്മയിപ്പിച്ച് ഇന്നസെന്‍റ് വൈലോപ്പിള്ളിയുടെ 'കാക്ക' എന്ന കവിതയുടെ ആദ്യ വരികൾ ചൊല്ലി. ഓർമയിൽനിന്ന് ചൊല്ലുകയാണ്, തെറ്റുണ്ടാവും എന്ന മുൻകൂർ ജാമ്യത്തോടെയായിരുന്നു ഇന്നസെന്‍റിന്‍റെ കവിതാവതരണം. പക്ഷേ, വരികൾ അധികം തെറ്റിയില്ല.
മഹാകവി വൈലോപ്പിള്ളിയുടെ 111ാം ജന്മവാർഷിക ദിനാഘോഷത്തിന്‍റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. വൈലോപ്പിള്ളിയുടെ അനുഗ്രഹം സിദ്ധിച്ച ശിഷ്യൻ ആയതുകൊണ്ടാണ് എട്ടാം ക്ലാസുകാരനായ തനിക്ക് സാഹിത്യ ലോകത്തിലേക്കും സാഹിത്യ സദസ്സുകളിലേക്കും പ്രവേശനം ലഭിച്ചതെന്ന് ഇന്നസെന്‍റ് കൂട്ടിച്ചേർത്തു. പ്രസിഡന്‍റ് ഡോ. പി.വി. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
'വൈരുധ്യങ്ങളെ സമന്വയിപ്പിക്കുന്ന സ്ത്രീ സങ്കൽപം വൈലോപ്പിള്ളി കവിതയിൽ' എന്ന വിഷയത്തിൽ ഡോ. ജിഷ പയസ് പ്രഭാഷണം നടത്തി. പ്രബന്ധമത്സരത്തിൽ ഒന്നാമതെത്തിയ സി.ആർ. ദിനേശ്, ഡോ. രമ്യ ഗോകുലനാഥൻ എന്നിവർക്ക് പുരസ്കാരം നൽകി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ആത്മരാമൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം. ഹരിദാസ് സ്വാഗതവും ഡോ. ടി. കലമോൾ നന്ദിയും പറഞ്ഞു. വൈലോപ്പിള്ളിയുടെ കവിതാലാപനവും നടന്നു. വൈലോപ്പിള്ളിയുടെ മക്കളായ ഡോ. വിജയകുമാറും ഡോ. ശ്രീകുമാറും ചടങ്ങിനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.