Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_right14കാരിക്ക്​ പീഡനം:...

14കാരിക്ക്​ പീഡനം: പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

text_fields
bookmark_border
satheesh
cancel
camera_alt

സതീഷ്

ഇരിങ്ങാലക്കുട: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 2.20 ലക്ഷം രൂപ പിഴയും വിധിച്ചു. മതിലകം സൂനാമി കോളനി സ്വദേശി കുഞ്ഞുമാക്കൻപുരക്കൽ സനാഥൻ എന്ന സതീഷിനെയാണ്​ (40) ഇരിങ്ങാലക്കുട ഫാസ്റ്റ്​ട്രാക്​ സ്പെഷൽ കോടതി (പോക്​സോ) ജഡ്ജി കെ.പി. പ്രദീപ് ശിക്ഷിച്ചത്​.

പ്രോസിക്യൂഷന്​ വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. പിഴത്തുക അടക്കാത്ത പക്ഷം ഒരു വർഷവും രണ്ട് മാസവും കൂടി അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാൽ തുക അതിജീവിതക്ക്​ നൽകണം.

മതിലകം എസ്.ഐ ആയിരുന്ന കെ.എസ്. സൂരജ് രജിസ്റ്റർ ചെയ്ത കേസ്​ സി.ഐ ആയിരുന്ന എ. അനന്തകൃഷ്ണനാണ്​ അന്വേഷിച്ച്​ കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ​ പൊലീസ് ഓഫിസർ ടി. ആർ. രജനി പ്രോസിക്യൂഷനെ സഹായിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingMolesting caseImprisonment and fine
News Summary - 14-year-old molested- Accused gets double life imprisonment and fine
Next Story