ഓർമയായിട്ട് ഒരു വർഷം; ഇന്നസെന്റിനെ ഇന്ന് ഇരിങ്ങാലക്കുട ഓർക്കും
text_fieldsഇരിങ്ങാലക്കുട: മലയാളിക്ക് ചിരിയോർമകൾ സമ്മാനിച്ച മടങ്ങിയ ഇന്നസെന്റിന്റെ ഒന്നാം ചരമ വാർഷിക ദിനമായ ചൊവ്വാഴ്ച ഇരിങ്ങാലക്കുടയിൽ സഹൃദയർ അദ്ദേഹത്തെ ഓർമിക്കും. ‘ഓർമകളിൽ ഇന്നസെന്റ്’ എന്ന പേരിൽ ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജം ഹാളിൽ വൈകീട്ട് 4.30ന് ചേരുന്ന കൂട്ടായ്മ പത്നി ആലീസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർപേഴ്സൻ മന്ത്രി ഡോ.ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സത്യൻ അന്തിക്കാട്, കമൽ, വി.കെ. ശ്രീരാമൻ, അശോകൻ ചരുവിൽ, സിബി കെ. തോമസ്, പ്രേംലാൽ, ഗായത്രി വർഷ, സിജി പ്രദീപ് എന്നിവർ പങ്കെടുക്കും.
ഇന്നസെന്റിന്റെ പ്രഭാഷണങ്ങളുടെ ഓഡിയോ, വീഡിയോ പ്രദർശനവും നടക്കും. ഇന്നസെന്റിന് സ്മാരകമായി ബോയ്സ് സ്കൂളിൽ ഓഡിറ്റോറിയവും പട്ടണത്തിൽ സംസ്കാരിക സമുച്ചയവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. സംഘാടകരായ ഡോ. കെ.പി. ജോർജ്, കെ. രാജേന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.