Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightകെ.​എ​സ്.​ഇ.​ബി...

കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​മ്മി​ല്‍ ത​ര്‍ക്കം; അ​സി. എ​ക്സി. എ​ന്‍ജി​നീ​യ​റു​ടെ കാ​റി​നു നേ​രെ ആ​ക്ര​മ​ണം

text_fields
bookmark_border
കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​മ്മി​ല്‍ ത​ര്‍ക്കം; അ​സി. എ​ക്സി. എ​ന്‍ജി​നീ​യ​റു​ടെ കാ​റി​നു നേ​രെ ആ​ക്ര​മ​ണം
cancel
camera_alt

ഇ​രി​ങ്ങാ​ല​ക്കു​ട കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​നു മു​ന്നി​ല്‍ ഓ​വ​ര്‍സി​യ​ർ ത​ക​ർ​ത്ത കാ​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ല്‍ ഓ​വ​ര്‍സി​യ​ര്‍മാ​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് അ​സി​സ്റ്റ​ന്റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍ജി​നീ​യ​റു​ടെ കാ​റി​നു നേ​രെ ആ​ക്ര​മ​ണം. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​നു മു​ന്നി​ലാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട കെ.​എ​സ്.​ഇ.​ബി ഡി​വി​ഷ​നി​ലെ ഓ​വ​ർ​സി​യ​ര്‍ കോ​ല​ഴി സ്വ​ദേ​ശി പ​ട്ട​ത്ത് വീ​ട്ടി​ല്‍ ജ​യ​പ്ര​കാ​ശി​നെ (54) പൊ​ലീ​സ് ക​സ്റ്റ​ഡ​യി​ലെ​ടു​ത്തു.

ഈ ​ഓ​ഫി​സി​ലെ ഓ​വ​ർ​സി​യ​ര്‍മാ​രാ​യ ജ​യ​പ്ര​കാ​ശും സ​ലീ​ലും ത​മ്മി​ലാ​യി​രു​ന്നു വാ​ക്കു​ത​ര്‍ക്കം. ഏ​റെ നേ​രം നീ​ണ്ട വാ​ക്കു​ത​ര്‍ക്കം മ​റ്റു ജീ​വ​ന​ക്കാ​ല്‍ ഇ​ട​പെ​ട്ട് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ക​രു​വ​ന്നൂ​ര്‍ സ​ബ് ഡി​വി​ഷ​ണ​ല്‍ ഓ​ഫി​സി​ലെ അ​സി. എ​സ്‌​കി​ക്യു​ട്ടീ​വ് എ​ന്‍ജി​നീ​യ​ര്‍ എം.​എ​സ്. ഷാ​ജു ഓ​ഫി​സ് ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഷാ​ജു​വി​ന്റെ കാ​റും ഓ​വ​ർ​സി​യ​റാ​യ സ​ലീ​ലി​ന്റെ കാ​റും സാ​മ്യ​മു​ള്ള​താ​യി​രു​ന്നു. ഷാ​ജു ഓ​ഫി​സി​ല്‍ നി​ന്ന് മ​ട​ങ്ങാ​ന്‍ കാ​റി​ല്‍ ക​യ​റി​യ സ​മ​യം ഓ​വ​ർ​സി​യ​റാ​യ ജ​യ​പ്ര​കാ​ശ് ഉ​ച്ച​ത്തി​ല്‍ ബ​ഹ​ളം വ​ച്ച് മ​ര​ക്കൊ​മ്പു​ക​ള്‍ വെട്ടുന്ന വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് കാ​റി​ല്‍ വെ​ട്ടു​ക​യാ​യി​രു​ന്നു. സ​ലീ​ലാ​ണ് കാ​റി​ലു​ള്ള​തെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കാ​റി​ന്റെ മു​ന്‍വ​ശ​ത്തെ ചി​ല്ലു​ക​ള്‍ ത​ക​ർ​ന്നു.

ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ജീ​വ​ന​ക്കാ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​റെ നേ​രം ബ​ഹ​ളം വ​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ജ​യ​പ്ര​കാ​ശി​നെ നാ​ട്ടു​കാ​ര്‍ ഗേ​റ്റ് പൂ​ട്ടി ത​ട​ഞ്ഞ് പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യു​രു​ന്നു. ഉ​ട​ന്‍ പൊ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡ​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgumentKSEB office
News Summary - Argument between employees at KSEB office
Next Story