അസബുല്ല ഹാജി: നിശ്ചയദാർഢ്യത്തിെൻറ വിസ്മയ അധ്യായം
text_fieldsകാട്ടൂര്‍: കഴിഞ്ഞ ദിവസം നിര്യാതനായ കാട്ടൂര്‍ നെടുമ്പുര സ്വദേശി കൊരട്ടിപ്പറമ്പില്‍ അസബുല്ല ഹാജിയുടെ ജീവിതം ത്യാഗത്തിെൻറയും നിശ്ചയദാർഢ്യത്തിെൻറയും വിസ്മയ അധ്യായമായിരുന്നു. മത, സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം പതിറ്റാണ്ടുകൾ നീണ്ട പ്രവാസത്തിനുശേഷം മരണം വരെ കാട്ടൂരിലെ സജീവസാന്നിധ്യമായിരുന്നു.
ലോഞ്ചില്‍ കുവൈത്തില്‍ എത്തിയ ആദ്യകാല പ്രവാസികളില്‍ ഒരാളാണ്. 1954 ജനുവരിയില്‍ മാസങ്ങള്‍ നീണ്ട സാഹസിക യാത്രക്കൊടുവിലാണ് കുവൈത്തില്‍ എത്തിച്ചേര്‍ന്നത്. 20 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മുംൈബയിലെ ബസ്തിമുല്ലയില്‍ തയ്യല്‍ക്കാരനായ അദ്ദേഹം അവിടെനിന്നാണ് യാത്ര ആരംഭിച്ചത്. കുവൈത്തില്‍ പെട്രോള്‍ ഉല്‍പാദനം തുടങ്ങിയ കാലമായിരുന്നു അത്. വലിയ ജോലി സാധ്യതകളുണ്ടെന്നറിഞ്ഞ് ലോഞ്ചില്‍ ആദ്യം കറാച്ചിയിലും പിന്നീട് ശ്രീലങ്കയിലും തുടര്‍ന്ന് ഇറാഖ് പ്രവിശ്യയായ ബസറയിലും എത്തുകയായിരുന്നു.
ഗ്രാമീണ അറബികളുടെ കൂടെ കഴുതപ്പുറത്തെ യാതനയേറിയ യാത്രക്കൊടുവിലാണ് കുവൈത്തിലെ സഫാത്ത് റൗണ്ടില്‍ എത്തിയത്. തുടർന്ന് പാകിസ്താനിയുടെ കടയില്‍ ജോലിക്ക് കയറി. അക്കാലത്ത് കാട്ടൂര്‍ നിവാസികള്‍ അടക്കം 12 മലയാളികളാണ് അവിടെയുണ്ടായിരുന്നത്. പിന്നീട് സാല്‍മിയയില്‍ സ്വന്തം കട ആരംഭിച്ച അസബുല്ല ഹാജിയുടെ പ്രവാസ ജീവിതം പതിറ്റാണ്ടുകള്‍ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.