വരാന്‍ പോകുന്നത് താമരക്കാലം –സുരേഷ് ഗോപി
text_fieldsഇരിങ്ങാലക്കുടയില്‍ എന്‍.ഡി.എ യോഗത്തിൽ സുരേഷ് ഗോപി എം.പി സംസാരിക്കുന്നു
ഇരിങ്ങാലക്കുട: കേരളത്തില്‍ വരാന്‍പോകുന്നത് എന്‍.ഡി.എയുടെ താമരക്കാലമാണെന്ന് സുരേഷ് ഗോപി എം.പി. എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇരിങ്ങാലക്കുട എസ്.എന്‍ ക്ലബ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുനു അദ്ദേഹം.
എന്‍.ഡി.എ നിയോജകമണ്ഡലം ചെയര്മാന് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡൻറ് ജയചന്ദ്രന്, സുജയ് സേനന്, കെ.സി. വേണു, ഷൈജു കുറ്റിക്കാട്ട്, സന്തോഷ് ചെറാക്കുളം, പി.കെ. പ്രസന്നന്, കവിത ബിജു, ടി.എസ്. സുനില്‍കുമാര്‍, സുബിത ജയകൃഷ്ണന്, സിനി രാജേഷ് എന്നിവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് മേഖല എൻ.ഡി.എ സ്ഥാനാർഥിസംഗമം നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് കെ.ആർ. വിദ്യാസാഗർ ആമുഖപ്രഭാഷണം നടത്തി. എസ്.എൻ പുരം പഞ്ചായത്തിലെ പി. വെമ്പല്ലൂരിലും സുരേഷ് ഗോപി പ്രചാരണത്തിനെത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.