കലോത്സവം; മിന്നിത്തിളങ്ങുന്ന ട്രോഫി വാങ്ങുന്നവർ ജോംസിനെ അറിയണം
text_fieldsഇരിങ്ങാലക്കുട: കൗമാര കലാമാമാങ്കത്തിൽ വിജയികൾ ഏറ്റുവാങ്ങുന്ന ട്രോഫികളുടെ തിളക്കത്തിന് പിന്നിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരാളുണ്ട്, ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി പള്ളിപറമ്പിൽ ജോംസ് ജോസ്. ഉപജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളിൽ വിജയിച്ച ആയിരക്കണക്കിന് കുട്ടികൾ ഏറ്റുവാങ്ങിയ ട്രോഫികൾക്ക് തിളക്കമേറ്റാൻ സാധിച്ചതിന്‍റെ ചാരിതാർഥ്യത്തിലാണ് അദ്ദേഹം.
2007ൽ നടൻ ടൊവീനോ തോമസിന്‍റെ ഭാര്യപിതാവ് ഫ്രാൻസിസ് മാസ്റ്ററുടെ നിർദേശപ്രകാരമാണ് ജോംസ് ആദ്യമായി ട്രോഫികളുടെ മിനുക്കുപണി നടത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ കലോത്സവങ്ങളിൽ ഈ രംഗത്തെ സ്ഥിരം ക്ഷണിതാവായി. പിതാവ് ജോസ് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്രീഡലിന് കീഴിലുള്ള സ്ഥാപനങ്ങളിലെ പെയിന്‍റിങ് തൊഴിലാളിയായിരുന്നു.
ചെറുപ്പം മുതൽ പിതാവിന് സഹായിയായി അവിടത്തെ വിളക്കുകളും മെഴുകുതിരി കാലുകളും തുടച്ച് മിനുക്കിയ അനുഭവ സമ്പത്തുണ്ട്. കലോത്സവത്തിന് ഒരാഴ്ച മുമ്പ് ട്രോഫികൾ മിനുക്കുന്ന പണി തുടങ്ങും. ഇരിങ്ങാലക്കുടയിൽ ചെറുതും വലുതുമായ 1300ഓളം ട്രോഫികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.