ഇരിങ്ങാലക്കുട ഗവ. ബോയ്സ് എച്ച്.എസ്.എസ് കെട്ടിടം 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി സഹായത്തോടെ ഒരു കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 23ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.
മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു ശിലാഫലകം അനാച്ഛാദനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി രൂപവത്കരണ യോഗം നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരസമിതി ചെയർപേഴ്സൻ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരസമിതി ചെയർപേഴ്സൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യ സ്ഥിരസമിതി ചെയർപേഴ്സൻ അംബിക പള്ളിപ്പുറത്ത്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.കെ. മുരളി, ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ടി.കെ. ലത, പി.ടി.എ പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
മന്ത്രി ഡോ. ആർ. ബിന്ദു ചെയർമാനായും ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.കെ. മുരളി കൺവീനറായും നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി വൈസ് ചെയർമാനായും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ. ലത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ആർ. രാജലക്ഷ്മി എന്നിവർ ജോയിന്റ് കൺവീനർമാരായും സംഘാടക സമിതി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.