ഭിന്നശേഷി വിദ്യാർഥികൾക്ക് കരുതലുമായി ക്രൈസ്റ്റ് കോളജ്
text_fieldsഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികളെ സഹായിക്കാൻ ക്രൈസ്റ്റ് ഇനീഷ്യേറ്റീവ് ഫോർ ഡിഫറന്റ്ലി ഏബിൾഡ് പദ്ധതിക്ക് തുടക്കം കുറിച്ചു. മെഡിക്കൽ, വിദ്യാഭ്യാസം, യാത്ര തുടങ്ങിയ ആവശ്യങ്ങൾക്കായി പദ്ധതിക്ക് കീഴിൽ സഹായം നൽകും. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട പ്രതീക്ഷാഭവൻ സ്പെഷ്യൽ സ്കൂളിൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സഹായ വിതരണം സംഘടിപ്പിച്ചു. കോളജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോഓഡിനേറ്റർ ഫാ.ഡോ. ജോയ് വട്ടോളി സഹായ പ്രഖ്യാപനം നടത്തി. വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. മഡോണ സ്പെഷ്യൽ സ്കൂൾ, സ്നേഹഗിരി സ്പെഷ്യൽ സ്കൂൾ മാള, സിറിൻ സ്പെഷ്യൽ സ്കൂൾ, കൊടകര, ആശ്രയഭവൻ സ്പെഷ്യൽ സ്കൂൾ എന്നിവ പദ്ധതിക്ക് കീഴിലുള്ള സഹായം സ്വീകരിച്ചു. യോഗത്തിൽ സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. അജീഷ് ജോർജ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.