Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2023 12:40 PM IST Updated On
date_range 21 Sept 2023 12:40 PM ISTക്രിമിനൽ കേസ്; പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
ഇരിങ്ങാലക്കുട: പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഇരിങ്ങാലക്കുട കനാൽബേസ് സ്വദേശി വടക്കുംതറ വീട്ടിൽ മിഥുനെ (37) കാപ്പ ചുമത്തി നാടുകടത്തി. രണ്ട് വധശ്രമക്കേസ് ഉൾപ്പെടെ എട്ട് കേസിൽ മിഥുന് പ്രതിയാണ്.
ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഉൾപ്പെട്ടതിനെത്തുടർന്ന് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story