രാജിവെച്ചിട്ടില്ലെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ
text_fieldsഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം ചെയർമാൻ ഉൾപ്പെടെ സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് പ്രദീപ് മേനോൻ. രാജി െവച്ചതായും തനിക്ക് പാർട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നുമുള്ള വാർത്തകൾ തെറ്റാണെന്ന് ചൊവ്വാഴ്ച വൈകീട്ട് മാധ്യമങ്ങൾക്ക് നൽകിയ വാർത്തക്കുറിപ്പിൽ പ്രദീപ് മേനോൻ വ്യക്തമാക്കി.
ബുധനാഴ്ച നടക്കാനിരുന്ന ഉത്സവാഘോഷ സംഘാടകസമിതി യോഗം മാറ്റിെവച്ചത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്.
18ന് വൈകീട്ട് നാലിന് യോഗം ചേരുമെന്നും പ്രസ്താവനയിൽ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ദേവസ്വം ചെയർമാൻ ഉൾപ്പെടെ സ്ഥാനങ്ങളിൽ നിന്ന് രാജിെവക്കുകയാണെന്ന് പ്രദീപ് മേനോൻ കഴിഞ്ഞ ദിവസം വാർത്താകുറിപ്പിലാണ് അറിയിച്ചത്. കല്ലംകുന്ന് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലി പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്ന സൂചനകൾ ഉയർന്നിരുന്നു.
രാജി പ്രഖ്യാപനം മാധ്യമങ്ങളിൽ നിറഞ്ഞതോടെ പാർട്ടി മുൻകൈ എടുത്ത് നടത്തിയ ഇടപെടലുകളെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.