ജില്ല സ്കൂൾ ശാസ്ത്രോത്സവം;കൊടുങ്ങല്ലൂർ ജേതാക്കൾ
text_fieldsഇരിങ്ങാലക്കുട: രണ്ടു ദിവസങ്ങളിലായി ഇരിങ്ങാലക്കുടയിൽ നടന്ന ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ 1234 പോയന്റുമായി കൊടുങ്ങല്ലൂർ ഉപജില്ല ജേതാക്കൾ. 1144 പോയന്റുമായി തൃശൂർ ഈസ്റ്റ് രണ്ടാമതും 1103 പോയന്റുമായി ഇരിങ്ങാലക്കുട മൂന്നാം സ്ഥാനത്തുമാണ്. സ്കൂൾ തലത്തിൽ പനങ്ങാട് എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം. ചെന്ത്രാപ്പിന്നി എച്ച്.എസ് രണ്ടാമതും മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
വൊക്കേഷനൽ എക്സ്പോയിൽ വിവിധ കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ തട്ടക്കുഴ ജി.വി.എച്ച്.എസ്.എസ്, തളിക്കുളം ജി.വി.എച്ച്.എസ്.എസ്, തൊടുപുഴ ജി.വി.എച്ച്.എസ്.എസ്, കടപ്പുറം ജി.വി.എച്ച്.എസ്.എസ്, വന്നപുരം എസ്.എൻ.എം.വി സ്കൂൾ, അടിമാലി എസ്.എൻ.ഡി.പി സ്കൂൾ, പുതുക്കാട് ജി.വി.എച്ച്.എസ്.എസ്, ഇരിങ്ങാലക്കുട ജി.വി.എച്ച്.എസ്.എസ്, നടവരമ്പ് ജി.എം.വി.എച്ച്.എസ്.എസ്, കുന്നംകുളം ജി.വി.എച്ച്.എസ്.എസ്, കയ്പമംഗലം ജി.വി.എച്ച്.എസ്.എസ്, ശാന്തിപുരം എം.എ.ആർ.എം വി.എച്ച്.എസ്.എസ് എന്നിവർ വിജയികളായി.
സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ സമ്മാനദാനം നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ ഫെനി എബിൻ, ജെയ്സൻ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർ അഡ്വ. കെ.ആർ. വിജയ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി. ഷാജിമോൻ, എ.ഇ.ഒ എം.സി. നിഷ, കൺവീനർമാരായ പ്രശാന്ത്, പി.വി. ജോൺസൺ, ബൈജു ആന്റണി എന്നിവർ സംസാരിച്ചു. സ്വീകരണ കമ്മിറ്റി കൺവീനർ ബി. സജീവ് സ്വാഗതവും ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിന്ദു പി. ജോൺ നന്ദിയും പറഞ്ഞു.
പെട്രോളും ഡീസലും വേണ്ട; പകരം ഹൈഡ്രജന്‍ വണ്ടി
ചെലവുകുറഞ്ഞ രീതിയില്‍ സഞ്ചരിക്കാന്‍ ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.എസ്. ആദിത്യന്, പി.വി. നിഹേല് കൃഷ്ണ എന്നിവര്‍ രൂപകൽപന ചെയ്ത ഹൈഡ്രജന്‍ വണ്ടി ശാസ്ത്രമേളയില്‍ ശ്രദ്ധേയമായി. പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജനിലാണ് ഇത് പ്രവര്‍ത്തിക്കുക. വാഹനം പ്രവര്‍ത്തിക്കുമ്പോള്‍ നീരാവിയാണ് പുറത്തേക്ക് വരിക എന്നതിനാല്‍ വായുമലിനീകരണം തീരെ ഇല്ല. ഹൈഡ്രജന്‍ കത്തുമ്പോള്‍ കാര്‍ബണ്‍ ഉണ്ടാകുന്നില്ല. അതുമൂലം എന്‍ജിനുകളുടെ കാലാവധി കൂടുതല്‍ കിട്ടും.
വളരെ കുറഞ്ഞ ചെലവിൽ ഹൈഡ്രജന്‍ വണ്ടി നിർമിക്കാം. ഇലക്ട്രിക് കാറിനാണെങ്കില്‍ ചാര്‍ജിങ് സമയവും ബാറ്ററി പ്രശ്നവും ഏറെയാണ്. ഈ വാഹനം വഴി ഈ രണ്ടു പ്രശ്നങ്ങളും ഒഴിവാക്കാനാകും. ഹൈഡ്രജന്‍ ഡ്രൈവ് എന്നാണ് ഈ വാഹനത്തിന്റെ പേര്. ഈ സംവിധാനം ഉപയോഗപ്പെടുത്തി അദാനി ഗ്രൂപ്പ് ഈ വര്‍ഷം ഇറക്കിയ ട്രക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.