ഇരിങ്ങാലക്കുട നഗരസഭ; ഡ്രോൺ സർവേ തുടങ്ങി
text_fieldsഇരിങ്ങാലക്കുട നഗരസഭയിലെ ഡ്രോൺ സർവേയുടെ ഉദ്ഘാടനം നഗരസഭ ചെയര്പേഴ്സൻ
മേരിക്കുട്ടി ജോയ് നിർവഹിക്കുന്നു
ഇരിങ്ങാലക്കുട: ‘അമൃത് 2.0’ പദ്ധതിയുടെ ഉപപദ്ധതിയായി നഗരങ്ങളുടെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി നഗരസഭയിൽ ഡ്രോൺ ഉപയോഗിച്ചുള്ള സർവേ പ്രവർത്തനം തുടങ്ങി.
നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സമഗ്രമായ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനും ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തി ലഭിക്കുന്ന ഡേറ്റ ഉപയോഗിക്കാൻ കഴിയും എന്നതാണ് സർവേയുടെ പ്രത്യേകത. ഏകദേശം 30 ദിവസം വരെ നടക്കുന്ന സർവേ നടത്തുന്നത് ഡൽഹി ആസ്ഥാനമായുള്ള സപ്തർഷി കൺസൾട്ടന്റാണ്.
ദേശീയതലത്തിൽ ഇതിന്റെ മേൽനോട്ട ചുമതല സർവേ ഓഫ് ഇന്ത്യക്കാണ്. ജില്ലതലത്തിൽ ജില്ല ടൗൺ പ്ലാനിങ് വിഭാഗമാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. ഏകദേശം 71 ചതുരശ്ര കിലോ. മീറ്റർ വിസ്തീർണം വരുന്ന പ്രദേശത്താണ് സർവേ നടത്തുന്നത്. ഉദ്ഘാടനം മുനിസിപ്പൽ മൈതാനിയിൽ നഗരസഭ അധ്യക്ഷ മേരിക്കുട്ടി ജോയ് നിർവഹിച്ചു. വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി ഷാജിക് സ്വാഗതം പറഞ്ഞു. ജില്ല ഡെപ്യൂട്ടി ടൗൺ പ്ലാനർ മനോജ് പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ നന്ദി പറഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.