ജന്മനാടിന്റെ ദാഹമകറ്റാൻ സൗജന്യമായി ഭൂമി നൽകി പ്രവാസി
text_fieldsഇരിങ്ങാലക്കുട: നഗര സഞ്ചയിക പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് അനുവദിച്ച കുടിവെള്ള പദ്ധതി പ്രായോഗികതലത്തിൽ എത്തിക്കാൻ സൗജന്യമായി ഭൂമിനൽകി പുല്ലൂർ ഊരകം സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ ഡേവീസ് ടി. മാത്യു. ഭാര്യ റോസിലിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ലക്ഷങ്ങൾ വിലവരുന്ന ഭൂമി സൗജന്യമായി നൽകിയത്.
ആവശ്യമായ സ്ഥലം ലഭിക്കാതെ കിട്ടിയ പദ്ധതി നഷ്ടത്തിലാകുമോ എന്ന ആശങ്ക പങ്കുവെച്ച വാർഡ് അംഗവും പഞ്ചായത്തു പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളിയോട് തന്റെ ഭൂമി വിട്ടുതരാനുള്ള സമ്മതം അറിയിക്കുകയായിരുന്നു.
ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന സമൂഹിക പ്രവർത്തകൻ കൂടിയാണ് ഡേവീസ് ടി. മാത്യു. ബഹ്റൈൻ മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ കോഓഡിനേറ്ററായിരുന്ന അദ്ദേഹം ഇപ്പോൾ അവാലി കത്തീഡ്രൽ മലയാളി കമ്യൂണിക്കേഷന്റെ കോഓഡിനേറ്ററും ബഹ്റൈൻ ഊരകം സെന്റ് ജോസഫസ് കമ്യൂണിറ്റിയുടെ രക്ഷാധികാരി കൂടിയാണ്. ഭൂമിയുടെ പ്രാഥമിക രേഖകൾ മക്കളായ ഡാരിയോൺ, ഡെറോൺ, ഡെറോസ് എന്നിവരുടെ സാന്നിധ്യത്തിൽ ഡേവീസ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.