ഐ.ടി.യു ബാങ്കിൽനിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരിയും കൂട്ടാളികളും അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: ടൗണ്‍ കോഓപറേറ്റിവ് ബാങ്ക് നട ബ്രാഞ്ചില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിൽ ബാങ്കിലെ ജീവനക്കാരിയും ഇവരുടെ സഹോദരെൻറ മകനും സുഹൃത്തും അറസ്റ്റിലായി. ബാങ്ക് ജീവനക്കാരി കാറളം സ്വദേശി കളപ്പുരക്കല്‍ ഉഷ (56), കാറളം സ്വദേശി കളപ്പുരക്കല്‍ അനന്തകൃഷ്ണൻ (അനന്തു-18), കൊടുങ്ങല്ലൂര്‍ സ്വദേശി ഷാലു (22) എന്നിവരാണ് അറസ്റ്റിലായത്.
അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി ഇരിങ്ങാലക്കുട സ്വദേശിയുടെ മൊബൈലിൽ ലഭിച്ച സന്ദേശത്തെ തുടർന്ന് പരാതിയുമായെത്തി ബാങ്കിനെ സമീപിച്ചിരുന്നു. പരാതി പൊലീസിന് കൈമാറി. പ്രത്യേക സംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ വന്‍ തട്ടിപ്പ് പുറത്തുവരുകയായിരുന്നു.
വന്‍ തുകകള്‍ ഉള്ളതും അധികം ഉപയോഗിക്കാത്തതുമായ അക്കൗണ്ടുകള്‍ നിരീക്ഷിച്ച് വ്യാജ ചെക്കുപയോഗിച്ച് പണമായും മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുമാണ് തട്ടിപ്പ് നടത്തിയത്. ഉഷയായിരുന്നു തട്ടിപ്പിലെ പ്രധാനി. സഹോദരെൻറ മകനായ അനന്തകൃഷ്ണെൻറയും സുഹൃത്തായ ഷാലുവിെൻറയും സഹായത്തോടെ ആയിരുന്നു ഓപറേഷനുകള്‍. ആഡംബര ജീവതത്തിനുവേണ്ടിയായിരുന്നു പ്രതികളുടെ തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു.
ബാങ്കിെൻറ കമ്പ്യൂട്ടറില്‍നിന്ന് അക്കൗണ്ട് വിവരങ്ങളും ഒപ്പും മറ്റും ശേഖരിച്ച് ഉഷ അനന്തുവിന് കൈമാറി. അനന്തു വ്യാജ ചെക്ക് തയാറാക്കി കള്ള ഒപ്പിട്ട് ഷാലുവിന് നൽകുകയും ഷാലു ബാങ്കില്‍ എത്തി പണമാക്കി മാറുകയുമായിരുന്നു ചെയ്തിരുന്നത്. അനന്തുവിെൻറ വേറെയും സുഹൃത്തുക്കള്വഴി പണം മാറിയിട്ടുണ്ടോ എന്നും മറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഒരുവര്‍ഷത്തോളമായി തട്ടിപ്പുനടത്തുന്ന പ്രതികള്‍ തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവില്‍ പോവുകയായിരുന്നു. ഷാലു കാറില്‍ ബംഗളൂരുവിലേക്ക് കടന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് തന്ത്രപൂർവം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മസ്കത്തിലേക്ക് പോകുന്നതിനായി രേഖകള്‍ എടുക്കുന്നതിനായി കാര്‍ ബംഗളൂരുവില്‍ ഉപേക്ഷിച്ച് തൃശൂരില്‍ എത്തിയപ്പോഴാണ് ഷാലുവിനെ അന്വേഷണസംഘം പിടികൂടിയത്.
തുടര്‍ന്ന് ഒളിവിലായിരുന്ന ഉഷയേയും അനന്തുവിനെയും കസ്റ്റഡിയിലെടുത്തു. എസ്.ഐ പി.ജി. അനൂപ്, എ.എസ്.ഐ സുജിത്ത്, എ.കെ. മനോജ്, അനൂപ് ലാലന്, വൈശാഖ് മംഗലന്‍, നിഷി സിദ്ധാര്ഥന് എന്നിവരായിരുന്നു പ്രതിയെ പിടികൂടിയ പ്രത്യേക സംഘത്തില്‍ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.