കെ-ഫോൺ: ഇരിങ്ങാലക്കുടയിൽ ആദ്യഘട്ടത്തിൽ 100 കണക്ഷൻ
text_fieldsഇരിങ്ങാലക്കുട: മണ്ഡലത്തിൽ ബി.പി.എൽ കുടുംബങ്ങൾ, പഠിക്കുന്ന കുട്ടികളുള്ള വീട്, ഭിന്നശേഷിക്കാർ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചായിരിക്കും കെ-ഫോൺ ഗുണഭോക്താക്കളെ കണ്ടെത്തുകയെന്ന് മന്ത്രി ആർ. ബിന്ദു. കെ-ഫോൺ വിതരണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ 100 കണക്ഷൻ നൽകും. ഇതിൽ 10 എണ്ണം എസ്.സി വിഭാഗത്തിനും മൂന്ന് എസ്.ടി വിഭാഗത്തിനുമാണ്. ഗുണഭോക്താക്കളെ തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് കണ്ടെത്തേണ്ടത്.
നോഡൽ ഓഫിസർ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജിനീഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ലളിത ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷീജ പവിത്രൻ, സീമ പ്രേംരാജ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.ആർ. ജോജോ, കെ.എസ്. ധനീഷ്, കെ.എസ്. തമ്പി, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, കെ.വി. സുകുമാരൻ, ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൻ സുജ സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.