കൂടല്‍മാണിക്യം ഉത്സവം: കാണികളെ ആവേശം കൊള്ളിച്ച് ഛൗ നൃത്തം
text_fieldsഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന് വരുന്ന ഇരിങ്ങാലക്കുടക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത നൃത്തരൂപമായ ഛൗ നൃത്തം ആദ്യമായി അരങ്ങിലെത്തിയ പ്രത്യേകത ഇത്തവണത്തെ തിരുവുത്സവത്തിനുണ്ട്. ഒഡിഷയില്‍നിന്നും ഝാര്‍ഖണ്ഡില്‍നിന്നും വന്ന സെരെക്കെല്ല, മയൂര്‍ബങ് ഛൗ സംഘങ്ങള്‍ ഊര്‍ജസ്വലമായ പ്രകടനമാണ് കാഴ്ചവെച്ചത്.
ക്ലാസിക്കല്‍, ഫോക്ക് ശൈലികളുടെ മിശ്രണം, ചടുലചലനങ്ങള്‍, അപാരമായ മെയ്‌വഴക്കം എന്നിവയിലൂടെ കാണികളെ പിടിച്ചിരുത്താന്‍ നര്‍ത്തകര്‍ക്ക് കഴിഞ്ഞു. പ്രതീക്ഷ കാശി, രജിത ചന്ദ്രൻ എന്നിവരുടെ കുച്ചിപ്പുടി, മൈസൂര്‍ ചന്ദന്‍ കുമാറിന്‍റെ പുല്ലാങ്കുഴല്‍ കച്ചേരി, എന്‍.കെ. ശങ്കരന്‍കുട്ടിയുടെ സംഗീതക്കച്ചേരി, തെക്കേ മനവലശ്ശേരി എന്‍.എസ്.എസ് വനിതസമാജം അവതരിപ്പിച്ച തിരുവാതിരക്കളി എന്നിവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.