Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightയുവതിയെ പീഡിപ്പിച്ച്...

യുവതിയെ പീഡിപ്പിച്ച് പണം തട്ടിയയാൾ അറസ്​റ്റില്‍

text_fields
bookmark_border
യുവതിയെ പീഡിപ്പിച്ച് പണം തട്ടിയയാൾ അറസ്​റ്റില്‍
cancel

ഇരിങ്ങാലക്കുട: ഫേസ്ബുക്ക് വഴി പ്രേമം നടിച്ച് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്​റ്റില്‍. വെള്ളാങ്ങല്ലൂര്‍ തുമ്പൂര്‍ ദേശത്ത് മേപ്പുറത്ത് വീട്ടില്‍ ശ്യാംകുമാറാണ്​ (30) പിടിയിലായത്​. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയെ 2018ല്‍ ഫേസ്ബുക്ക് വഴിയാണ്​ പ്രതി പരിചയപ്പെട്ടത്​. ജ്യോതിഷിയാണെന്നാണ് യുവതിയെ ധരിപ്പിച്ചിരുന്നത്.

നാട്ടിലെത്തിയ യുവതിയെ ശ്യാം പീഡിപ്പിക്കുകയും വിവാഹമോചന ശേഷം വിവാഹം ചെയ്യാമെന്ന്​ വാഗ്​ദാനം ചെയ്യുകയുമായിരുന്നു. വീടു പണിയുന്നതിനും ബിസിനസ്​ തുടങ്ങുന്നതിനും എന്നു പറഞ്ഞാണ്​ പ്രതി പലപ്പോഴായി 14 ലക്ഷം രൂപ തട്ടിയെടുത്തത്​.​ യുവതി ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നൽകിയതോടെ പ്രതി ബംഗളൂരിലേക്ക് കടന്നു. ഇയാൾ നാട്ടിലെത്തിയതറിഞ്ഞ് പൊലീസ് തന്ത്രപൂർവം വലയിലാക്കുകയായിരുന്നു.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ്​ വര്‍ഗീസി​െൻറ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോയും സംഘവുമാണ്​ അറസ്​റ്റ്​ ചെയ്തത്. അഡീഷണല്‍ എസ്​.ഐ ഡെന്നി, വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നിഷി, സി.പി.ഒമാരായ വൈശാഖ്മംഗലന്‍, ഫൈസല്‍, ഷൗക്കര്‍ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRape Casepolice
Next Story