മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര് ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
text_fieldsഇരിങ്ങാലക്കുട: നീതി ആരുടെയും ഔദാര്യമല്ലെന്നും ഒരുജനത റവന്യൂ അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. മുനമ്പം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും മുനമ്പം തീരദേശവാസികളുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ച് പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് സി.എല്‍.സിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പേര് ഒപ്പിട്ട് നല്കുന്ന ഭീമ ഹരജിയില്‍ ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യ ഒപ്പിട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മുനമ്പത്തേത് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള സമരമാണ്.
ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഏവരും പ്രതിജ്ഞാബദ്ധരാകണം. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള ഒരു ജനതയുടെ പോരാട്ടത്തില്‍ സമൂഹ മനഃസാക്ഷി ഉണരണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് അലക്സ് ഫ്രാന്‍സീസ് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍ വിഷയാവതരണം നടത്തി.
മോഡറേറ്റര്‍ സിസ്റ്റര്‍ സായൂജ്യ എഫ്.സി.സി, ഭാരവാഹികളായ മെല്ബിന് ഫ്രാന്‍സീസ്, ബിബിന്‍ പോള്‍, സാവിയോ വിജു, ജുജില് ജോണ്സന്, അനറ്റ് പോള്‍, കെ.ജെ. ആന്ഗ്ലോറിയ, അലന് ക്രിസ്റ്റോ, അല്‍ജോ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.