Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഓണ്‍ലൈന്‍ ഓഹരി നിക്ഷേപ...

ഓണ്‍ലൈന്‍ ഓഹരി നിക്ഷേപ തട്ടിപ്പ്; ദമ്പതികളിൽനിന്ന് 43 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
ഓണ്‍ലൈന്‍ ഓഹരി നിക്ഷേപ തട്ടിപ്പ്; ദമ്പതികളിൽനിന്ന് 43 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
cancel
camera_alt

ഷാ​ജ​ഹാ​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ൺ​ലൈ​ൻ ഓ​ഹ​രി ഇ​ട​പാ​ടി​ലൂ​ടെ വ​ൻ​തോ​തി​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന് 43 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മ​ല​പ്പു​റം കാ​ട​പ്പ​ടി പൂ​തം​കു​റ്റി വീ​ട്ടി​ൽ ഷാ​ജ​ഹാ​നാ​ണ്​ പി​ടി​യി​ലാ​യ​ത്.

ഷെ​യ​ർ ക​ൺ​സ​ൽ​ട്ട​ന്റാ​ണെ​ന്നും ഓ​ൺ​ലൈ​ൻ ഓ​ഹ​രി ഇ​ട​പാ​ടി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും മ​റ്റു​മു​ള്ള ഷാ​ജ​ഹാ​ന്റെ വി​ഡി​യോ​ക​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ ക​ണ്ട് ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ണ് ​ പ​രാ​തി​ക്കാ​ർ ത​ട്ടി​പ്പി​ൽ​പെ​ട്ട​ത്. പ​രാ​തി​ക്കാ​ര​നെ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ൽ ചേ​ർ​ക്കു​ക​യും തു​ട​ർ​ന്ന് ഓ​ഹ​രി ഇ​ട​പാ​ടി​നെ​ക്കു​റി​ച്ചു​ള്ള വി​ഡി​യോ​ക​ൾ അ​യ​ച്ച് വി​ശ്വ​സി​പ്പി​ക്കു​ക​യും മൊ​ബൈ​ലി​ൽ ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​പ്പി​ക്കു​ക​യും അ​തി​ന്‍റെ ലാ​ഭ​മെ​ന്നോ​ണം ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത ആ​പ്ലി​ക്കേ​ഷ​നി​ൽ പ​ണം വ​ന്ന​താ​യി ഡി​സ്​​​പ്ലേ ചെ​യ്ത് കാ​ണി​ച്ച് വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ദ്യം കാ​ണി​ച്ച തു​ക​ക​ൾ പ​രാ​തി​ക്കാ​ർ​ക്ക്​ പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വി​വി​ധ കാ​ല​യ​ള​വി​ലാ​യി ഓ​ഹ​രി വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന 43 ല​ക്ഷം രൂ​പ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​പ്പി​ച്ചു​വെ​ന്നും ​തു​ട​ർ​ന്ന് ക​ബ​ളി​പ്പി​ച്ചു​വെ​ന്നു​മാ​ണ്​ പ​രാ​തി.

റൂ​റ​ൽ എ​സ്.​പി ന​വ​നീ​ത് ശ​ർ​മ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ സൈ​ബ​ർ ക്രൈം ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബെ​ന്നി ജോ​സ​ഫ്, സി.​എം. തോ​മ​സ്, വി.​ജി. അ​നൂ​പ് കു​മാ​ർ, എ.​കെ. മ​നോ​ജ്, കെ.​ടി. ബി​ജു, വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ സി.​പി.​ഒ സി​ന്ധു എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsScamThrissur NewsArrest
News Summary - Online stock investment scam
Next Story