ഫോൺ മോഷണം; ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണിയാഘോഷത്തിനിടയിൽ മോഷണംപോയ മതിലകം സ്വദേശിയുടെ മൊബൈൽ ഫോൺ പശ്ചിമബംഗാൾ സ്വദേശിയിൽനിന്ന് കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിലായി.
ഇരിങ്ങാലക്കുട പൊറത്തുശ്ശേരി മുതിരപ്പറമ്പിൽ പ്രജിത്തിനെയാണ് (29) കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ കെ. ബ്രിജുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഭരണിയാഘോഷ ദിവസം ക്ഷേത്ര ദർശനത്തിനെത്തിയ മതിലകം കഴുവിലങ്ങ് സ്വദേശി പ്രശാന്തിന്റെ മൊബൈൽ ഫോണാണ് മോഷ്ടിക്കപ്പെട്ടത്.
മോഷണം പോയ ഫോൺ വാങ്ങി ഉപയോഗിച്ചിരുന്ന ബംഗാൾ സ്വദേശിയെ സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചേർപ്പിൽ കണ്ടെത്തി. ഇയാളെ പിടികൂടിയതോടെ ഫോൺ വിൽപന നടത്തിയാളെ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ പ്രജിത്തിനെ പിടികൂടുകയുമായിരുന്നു.
എസ്.ഐ എൻ.പി. ബിജു, എ.എസ്.ഐമാരായ ജോസി ജോസ്, ഉല്ലാസ് പൂതോട്ട്, പൊലീസുകാരായ സി.കെ. ബിജു, സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രജിത്തിനെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസും പുതുക്കാട് മോഷണ കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭരണിയാഘോഷത്തിനിടെ പലരുടെയും ഫോണുകൾ നഷ്ടപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.