അപൂർവ ഇനം കുഴിയാനത്തുമ്പിയെ കണ്ടെത്തി
text_fieldsഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഗവേഷകസംഘം അപൂർവ ഇനം കുഴിയാനത്തുമ്പിയെ കണ്ടെത്തി. തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ്, ചീരങ്കാവ്, മണ്ണുത്തി, മലപ്പുറം ജില്ലയിലെ അരൂർ, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളിൽനിന്നാണ് ഇതിനെ കണ്ടെത്തിയത്.
ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്‍റമോളജി ഗവേഷകൻ ടി.ബി. സൂര്യനാരായണൻ, ഡോ. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവൻഡി അബ്രഹാം എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ.
പൂർണ വിവരണം അന്താരാഷ്ട്ര ശാസ്ത്രമാസികയായ 'സൂടാക്സ'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്നോട്ട് നീണ്ടുനിൽക്കുന്ന സ്പർശനിയാണ് ഇവയെ സാധാരണ തുമ്പികളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. മറ്റുള്ള കുഴിയാനത്തുമ്പികളിൽനിന്ന് വത്യസ്തമായി അയഞ്ഞ മണ്ണിൽ കുഴികൾ ഉണ്ടാക്കാതെ മണ്ണിന്‍റെ പ്രതലത്തിലാണ് ഇവയുടെ ലാർവ കാണപ്പെടുന്നത്.
ഒമ്പത് ദശകങ്ങൾക്കുശേഷമാണ് ഇവയെ ഇന്ത്യയിൽ കണ്ടതായി റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ കണ്ടെത്തുന്ന മൂന്നാമത്തെ ഇനം കുഴിയാനത്തുമ്പിയാണിത്. കൗൺസിൽ ഫോർ സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ഗവേഷണ ഗ്രാന്‍റ് ഉപയോഗിച്ചാണ് പഠനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.