സോപാന സംഗീതാലാപനത്തിൽ ചരിത്രം കുറിച്ച് സലീഷ്
text_fieldsഇരിങ്ങാലക്കുട: തുടർച്ചയായി 14 മണിക്കൂർ സോപാന സംഗീതം ആലാപിച്ച് ചരിത്രം കുറിച്ച് ഇരിങ്ങാലക്കുട സ്വദേശി സലീഷ് നനദുർഗ. ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ ഞായറാഴ്ച രാവിലെ അഞ്ചിന് തുടങ്ങി വൈകീട്ട് ഏഴിനാണ് അവസാനിപ്പിച്ചത്. കൂടൽമാണിക്യം ക്ഷേത്രം സായാഹ്ന കൂട്ടായ്മയായിരുന്നു സംഘാടകർ.
ഗുരുവായൂർ സ്വദേശി ജ്യോതിദാസിന്റെ പേരിലുള്ള 12 മണിക്കൂർ റെക്കോർഡാണ് സലീഷ് മറികടന്നത്. യൂനിവേഴ്സൽ റിക്കോർഡ് ഫോറം എന്ന എജൻസിയുടെ പ്രതിനിധി ഗിന്നസ് സുനിൽ ജോസഫ് സലീഷിന്റെ നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
ആറ് വർഷമായി സോപാന സംഗീത രംഗത്തുള്ള പെരുവല്ലിപ്പാടം ഗുരുവിലാസം വീട്ടിൽ സലീഷ് വെട്ടിക്കര നനദുർഗ ക്ഷേത്രത്തിൽനിന്നാണ് സോപാനാലാപനം തുടങ്ങിയത്. ശബരിമല, ഗുരുവായൂർ, വടക്കുന്നാഥൻ, ശ്രീകൂടൽമാണിക്യം അടക്കം കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സമാപനം സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർമാരായ സ്മിത കൃഷ്ണകുമാർ, സന്തോഷ് ബോബൻ, ദേവസ്വം മുൻ ചെയർമാൻ പ്രദീപ് മേനോൻ, എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം, രഘുരാമ പണിക്കർ, കലാനിലയം രാഘവൻ, പി.കെ. ഉണ്ണികൃഷ്ണൻ, സായാഹ്ന കൂട്ടായ്മ പ്രതിനിധികളായ അരുൺകുമാർ, സുമേഷ്നായർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.